നവീകരണം; വെള്ളിയാഴ്ചകളിൽ മെട്രോ മുടങ്ങും
text_fieldsദോഹ മെട്രോ ട്രെയിൻ സർവിസ്
ദോഹ: മെട്രോ റെയിൽ ശൃംഖല നവീകരിക്കുന്നതിൻെറ ഭാഗമായി വെള്ളിയാഴ്ചകളിലും പെരുന്നാൾ അവധി ദിനത്തിലും മെട്രോ സർവിസ് നിർത്തിവെക്കും. ഖത്തർ റെയിൽ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ജൂൈല ഒമ്പതുമുതൽ ആഗസ്റ്റ് 13 വരെയുള്ള എല്ലാ വെള്ളിയാഴ്ചകളിലും, ജൂലൈ 21 മുതൽ 24 വരെ പെരുന്നാൾ അവധി ദിനങ്ങളിലും ദോഹ മെട്രോയുടെ സർവിസ് ഉണ്ടായിരിക്കില്ല.
െമട്രോ ശൃംഖല നവീകരിച്ച് കൂടുതൽ ട്രെയിൻ സർവിസ് നടപ്പാക്കുന്നതിൻെറ ഭാഗമായാണ് നടപടി. ഇതുവഴി, ഭാവിയിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ ട്രെയിൻ സർവിസുണ്ടാവുമെന്ന് ഖത്തർ റെയിൽ അധികൃതർ അറിയിച്ചു. യാത്രക്കാർക്ക് കൂടുതൽ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായാണ് അവധി ദിവസങ്ങൾ നവീകരണ പ്രവർത്തനങ്ങൾക്കായി തെരഞ്ഞെടുത്തതെന്ന് ഖത്തർ റെയിൽ വാർത്താകുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

