ഇന്നസെന്റ്, മാമുക്കോയ അനുസ്മരണം
text_fieldsകൾചറൽ ഫോറം തൃശൂർ ജില്ല കമ്മിറ്റി നടത്തിയ ഇന്നസെന്റ്,
മാമുക്കോയ അനുസ്മരണത്തിൽ അഡ്വ. ജാഫർഖാൻ സംസാരിക്കുന്നു
ദോഹ: മലയാള സിനിമയിലെ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ ആരാധകരെ ചിരിപ്പിച്ച അനുഗ്രഹീത കലാകാരന്മാരായ ഇന്നസെന്റ്, മാമുക്കോയ എന്നിവരെ കൾചറൽ ഫോറം തൃശൂർ ജില്ല കമ്മിറ്റി കലാവിഭാഗം അനുസ്മരിച്ചു. ഇന്ത്യൻ കൾചറൽ സെന്റർ അംഗം അഡ്വ. ജാഫർഖാൻ ഉദ്ഘാടനം ചെയ്തു.
കൾചറൽ ഫോറം തൃശൂര്‍ ജില്ല പ്രസിഡന്റ് അബ്ദുൽ വാഹദ് അധ്യക്ഷത വഹിച്ചു. നിഹാസ് എറിയാട്, മർസൂഖ്, അനീസ് റഹ്മാൻ മാള എന്നിവർ സംസാരിച്ചു. ഖത്തറിലെ കലാകാരന്മാരായ വസന്തൻ പൊന്നാനി, മല്ലിക ബാബു, മശ്ഹൂദ് തങ്ങൾ, ഫൈസൽ എന്നിവർ വ്യത്യസ്ത കലാവിഷ്കാരം അവതരിപ്പിച്ചു. ജില്ല കമ്മിറ്റി അംഗം സലീം എൻ.പി. സ്വാഗതവും കൾചറൽ ഫോറം തൃശൂർ ജില്ല സെക്രട്ടറി അൽജാബിർ നന്ദിയും പറഞ്ഞു.