ഇൻകാസ് യൂത്ത് വിങ് ഇന്റർ സ്കൂൾ അത്ലറ്റിക് മീറ്റ്
text_fieldsഇൻകാസ് യൂത്ത് വിങ് മലപ്പുറം ചാപ്റ്റർ സംഘടിപ്പിച്ച ഇന്റർ സ്കൂൾ അത്ലറ്റിക് മീറ്റിൽ പങ്കെടുത്ത വിദ്യാർഥികൾ
ദോഹ: കായിക ദിനത്തോടനുബന്ധിച്ച് ഖത്തറിലെ സി.ബി.എസ്.ഇ വിദ്യാർഥികൾക്കായി ഇൻകാസ് യൂത്ത് വിങ് മലപ്പുറം ചാപ്റ്റർ ഇന്റർ സ്കൂൾ അത്ലറ്റിക് മീറ്റ് സംഘടിപ്പിച്ചു. ദോഹ യൂനിവേഴ്സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി കാമ്പസിൽ നടന്ന മീറ്റിൽ ഖത്തറിലെ വിവിധ സ്കൂളുകളിൽനിന്നുള്ള 500ൽ അധികം വിദ്യാർഥികൾ പങ്കെടുത്തു. ഒലീവ് ഇന്റർനാഷനൽ സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ രണ്ടാം സ്ഥാനവും ലയോള ഇന്റർനാഷനൽ സ്കൂൾ മൂന്നാം സ്ഥാനവും നേടി.
ഇന്ത്യൻ കൾചറൽ സെന്റർ ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം പ്രസിഡന്റ് ഷാനവാസ് ബാവ, ഇന്ത്യൻ സ്പോർട്സ് സെന്റർ ജനറൽ സെക്രട്ടറി നിഹാദ് അലി തുടങ്ങിയവർ സമ്മാനദാന ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ഇൻകാസ് മലപ്പുറം പ്രസിഡന്റ് സന്ദീപ്, ജനറൽ സെക്രട്ടറി അഷീഖ്, ട്രഷറർ സിദ്ദീഖ് ചെറുവള്ളൂർ, ഐ.വൈ.സി ഖത്തർ വൈസ് ചെയർമാൻ ഷിഹാബ് നരണിപ്പുഴ, ഇൻകാസ് ഖത്തർ യൂത്ത് വിങ് പ്രസിഡന്റ് ദീപക്, ഇൻകാസ് മലപ്പുറം യൂത്ത് വിങ് ട്രഷറർ ഹാദി എന്നിവർ നേതൃത്വം നൽകി.
മാർച്ച് പാസ്റ്റോടെ ആരംഭിച്ച പരിപാടിയിൽ ഇന്ത്യൻ ജൂനിയർ അന്താരാഷ്ട്ര ബാഡ്മിന്റൺ താരം റിയ കുര്യനും ഖത്തർ ജൂനിയർ മാരത്തൺ ജേതാവ് ഇഫ്ര സഫ്രീനും ചേർന്ന് ഇൻകാസ് ഖത്തർ യൂത്ത് വിങ് മലപ്പുറം പ്രസിഡന്റ് എൻ.എം.കെ. ഷറഫുദ്ദീൻ, ഇൻകാസ് ഖത്തർ യൂത്ത് വിങ് മലപ്പുറം ജനറൽ സെക്രട്ടറി സിജോ നിലമ്പൂർ എന്നിവർക്ക് ദീപശിഖ കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

