Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇഞ്ചുറി ഗോളിൽ ലിവർപൂൾ

text_fields
bookmark_border
  • ലിവർപൂൾxസി.ആർ ഫ്ലെമിങ്ഗോ ഫൈനൽ 21ന്​
ഇഞ്ചുറി ഗോളിൽ ലിവർപൂൾ
cancel
camera_alt??????? ??? ?????????? ?????????? ????????????????? ??????????? ???????????? ???????

ദോഹ: ഇംഗ്ലീഷ്​ പ്രീമിയർ ലീഗിലെ ജൈത്രയാത്ര ക്ലബ്​ ഫുട്​ബാൾ ലോകകപ്പിലും തുടർന്ന്​ ലിവർപൂൾ. ഖലീഫ സ്റ്റേഡിയത്തിൽ ഇരമ്പിയാർത്ത ആരാധകക്കൂട്ടത്തെ സാക്ഷിയാക്കി മൊണ്ടേറയെ ഒന്നിനെതിരെ രണ്ടു​ഗോളുകൾക്ക്​ തകർത്താണ്​ ലിവർപൂൾ ഫൈനലിലേക്ക്​ മാർച്ച്​ ചെയ്​തത്​്. ഡിസംബർ 21ന് ശനിയാഴ്ച രാത്രി 8.30ന് ഖലീഫ സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ സി.ആർ ഫ്ലെമിങ്ഗോയെ നേരിടും. 11ാം മിനുട്ടിൽ നബി കീറ്റയുടെ ഗോളിൽ മുന്ന​ിലെത്തിയ ലിവർപൂളിനെ ഫ്യൂനസ്​ മോറിയുടെ ഗോളിൽ മൊണ്ടേറ പിടിച്ചുകെട്ടുകയായിരുന്നു. നിശ്ചിത സമയം പൂർത്തിയാക്കുന്നതു വരെ സമനിലയിൽ കുരുങ്ങിയിരുന്ന ലിവർപൂളിനെ ഇഞ്ചുറിടൈമിൽ റോബർ​ട്ടോ ഫിർമീന്യോ നേടിയ ഗോളാണ്​ രക്ഷിച്ചത്​.
അൽഹിലാലിനെ തകർത്ത് സി.ആർ ഫ്ലെമിങ്ഗോ നേരത്തേ ഫൈനലിൽ കടന്നിരുന്നു. ഫൈനൽ കാണാന്‍ ടിക്കറ്റുള്ളവര്‍ക്ക് തങ്ങളുടെ ടിക്കറ്റ് ഉപയോഗിച്ച് മെട്രോയില്‍ സൗജന്യ യാത്രാ പാസ് നേടാം. ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിലേക്ക് ഗോള്‍ഡ് ലൈനിലെ സ്പോര്‍ട് സിറ്റി സ്റ്റേഷനിലാണ് ഇറങ്ങേണ്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - injury goal-liver pool-qatar-gulf news
Next Story