ഇൻജാസ് സ്പോർട്സ് ഫെസ്റ്റിന് തുടക്കം
text_fieldsദോഹ: ഖത്തർ കേരള ഇസ്ലാഹി സെന്റർ ക്രിയേറ്റിവിറ്റി വിങ് ഡിസംബർ മുതൽ ഫെബ്രുവരി വരെയായി സംഘടിപ്പിക്കുന്ന ഇൻജാസ് സ്പോർട്സ് ഫെസ്റ്റിന് നീന്തൽ മത്സരത്തോടെ തുടക്കം കുറിച്ചു.
ഗറാഫ പേർളിങ് ഇന്റർനാഷനൽ സ്കൂളിൽ നടന്ന അഡൽറ്റ് എ കാറ്റഗറി നീന്തൽ മത്സരത്തിൽ റെഡ് വാരിയേഴ്സ് ടീമംഗങ്ങളായ മുഹമ്മദ് ഫബിൽ, അബ്ദുറബ്ബ്, ശബീൽ സ്രാമ്പിക്കൽ എന്നിവർ യഥാക്രമം ഒന്ന്,രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. അഡൽറ്റ് ബി കാറ്റഗറിയിൽ ഫൈസൽ തയ്യിൽ (യെല്ലൊ സ്ട്രൈക്കേഴ്സ്) ഒന്നാം സ്ഥാനവും പി. ശംസുദ്ദീൻ (ബ്ലൂ ലെജന്റ്സ്) രണ്ടാം സ്ഥാനവും വി.കെ. ഷഹാൻ (വൈറ്റ് ആർമി) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഖത്തർ കേരള ഇസ്ലാഹി സെന്റർ പ്രസിഡന്റ് കെ.ടി. ഫൈസൽ സലഫി മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ക്യു.കെ.ഐ.സി ജന.സെക്രട്ടറി മുജീബ് റഹ്മാൻ മിശ്കാത്തി, സെക്രട്ടറി അബ്ദുൽ ഹക്കീം പിലാത്തറ, വിങ് കൺവീനർ മുഹമ്മദ് ഫബിൽ എന്നിവർ സംബന്ധിച്ചു.

