Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇൻഫ്ലുവൻസ, കോവിഡ് പ്രതിരോധം; വിഡിയോ മത്സരത്തിൽ പങ്കെടുക്കാം

text_fields
bookmark_border
അപേക്ഷ ക്ഷണിച്ചു
ഇൻഫ്ലുവൻസ, കോവിഡ് പ്രതിരോധം; വിഡിയോ മത്സരത്തിൽ പങ്കെടുക്കാം
cancel

ദോഹ: ഇൻഫ്ലുവൻസ, കോവിഡ്-19 എന്നിവയുടെ പ്രതിരോധവും നിയന്ത്രണവും മുൻനിർത്തി ലോകാരോഗ്യ സംഘടന നടത്തുന്ന ആഗോള യുവജന മത്സരത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കും യുവ പ്രഫഷണലുകൾക്കും വേണ്ടി സംഘടിപ്പിക്കുന്ന യൂത്ത് വിഡിയോ മത്സരത്തിലേക്ക് അപേക്ഷ ക്ഷണിച്ചതായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇൻഫ്ലുവൻസ, കോവിഡ്-19 എന്നിവയുടെ പ്രതിരോധത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുക, വ്യാജ പ്രചാരണങ്ങളെ ചെറുക്കുക, ആരോഗ്യകരമായ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നീ വിഷയങ്ങളിലാണ് ബോധവൽക്കരണ വിഡിയോതയാറാക്കേണ്ടത്.

"ഇൻഫ്ലുവൻസ, കോവിഡ്-19 തുടങ്ങിയ ശ്വാസകോശ അണുബാധകളിൽ നിന്ന് നിങ്ങളുടെ ചുറ്റുമുള്ളവരെ എങ്ങനെ സംരക്ഷിക്കും -എന്നതാണ് മത്സര പ്രമേയം. 18 മുതൽ 35 വയസ്സുവരെയുള്ള വിദ്യാർഥികൾക്കും യുവ പ്രൊഫഷണലുകൾക്കും മത്സരത്തിൽ പങ്കാളികളാകാം. സെപ്റ്റംബർ 13 വരെ അപേക്ഷകൾ സമർപ്പിക്കാം. താൽപര്യമുള്ളവർക്ക് നൽകിയിരിക്കുന്ന കോഡ് സ്കാൻ ചെയ്ത് രജിസ്ട്രേഷൻ പൂർത്തിയാക്കി അപേക്ഷ സമർപ്പിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ഇൻഫ്ലുവൻസ, കോവിഡ് പ്രതിരോധം; വിഡിയോ മത്സരത്തിൽ പങ്കെടുക്കാം
Next Story