ദോഹ: ഈ വര്‍ഷം രണ്ടാം പാദത്തില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡ് നവീകരണപ്രവൃ ത്തികൾ പൂര്‍ത്തിയാകും. ഇ റിംഗ് റോഡ് ഇൻറര്‍സെക്ഷനില്‍ നിന്നും അല്‍ വതന്‍ ഇ ൻറര്സെക്ഷന് എന്ന ഇന്‍ഡസ്ട്രിയല്‍ റോഡ് ഈ സ്റ്റിലേക്ക് നീട്ടിയാണ് നി ര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
വികസന പ്രവര്‍ത്തന ങ്ങളുടെ അവസാന ഘട്ടത്തിലാണ് റോഡിെൻറ പണികളുള്ളത്. മികച്ച ഗതാഗത സമ്പ്ര ദായത്തിന് ആവശ്യമായ നടപടികളാണ് ചെയ്യുന്നത്. ഇൻറര്സെക്ഷനുകളിലും ഭൂഗര്ഭപ്പാതകളിലും വിളക്കുകള്‍ ഘടിപ്പിക്കുന്ന ജോലികളും നടക്കുന്നു.
പുതിയ റോഡ് തുറക്കുന്നതോടെ ഓരോ മണിക്കൂറിലും ഇരുപതിനായിരം വാഹനങ്ങളെ കടത്തിവിടാന്‍ സാ ധിക്കും. യാത്രാ സമയത്തില്‍ 70 ശതമാനം കുറവും അനുഭവപ്പെടും.
രാജ്യത്തിെൻറ തെക്കന്‍, പടിഞ്ഞാറന്‍ മേ ഖലകളെ വടക്കന്‍ ഭാഗവുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്. ഇന്‍ഡസ്ട്രിയല്‍ മേഖലയേയും ദോ ഹയേയും കൂട്ടിച്ചേര്‍ക്കും. സല്‍വാ റോഡിന് ബദല്‍ കൂടിയാണ് ഈ മാര്‍ഗ്ഗം.
വെസ്റ്റ് ദോഹ, ഐന്‍ ഖാലിദ്, ഉം അല്‍ സിനഈം, അബു ഹമൂര്‍, മിസൈമീര്‍ എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം എളുപ്പമാക്കുന്നതിന് പുറമേ വി േല്ലജിയോ, ഖത്തര്‍ മാള്‍, ഖത്തര്‍ ഫൗണ്ടേഷന്, ഖത്തര്‍ യൂണിവേഴ്സിറ്റി, അല്‍ റയ്യാന്‍ സ്റ്റേഡിയം, സിദ്റ ഹോസ്പിറ്റല്‍, അല്‍ വജ്ബ ഹെല്‍ത്ത് സെൻറര്‍, മുഐദര്‍ ഹെല്‍ത്ത് സെൻറര്‍ എന്നിവിടങ്ങളിലേക്കുള്ള യാ ത്രയിലെ തടസ്സങ്ങള്‍ ഒഴിവാകുകയും ചെയ്യും. പന്ത്രണ്ടര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡില്‍ ഇരുഭാഗത്തേ ക്കുമായി നാല് ലൈന്‍ വീതമുള്ള അഞ്ച് മള്‍ട്ടി ലെവല്‍ ഇൻറര്‍സെക്ഷനുകളും കാല്‍നട, സൈക്കിള്‍ യാത്ര ക്കാര്‍ക്കുള്ള പാതകളുമുണ്ട്.