Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇൻഡസ്​ട്രിയൽ...

ഇൻഡസ്​ട്രിയൽ ഏരിയയിലേക്കുള്ള വരവും പോക്കും, മുൻകരുതലെടുക്കണം

text_fields
bookmark_border
ഇൻഡസ്​ട്രിയൽ ഏരിയയിലേക്കുള്ള വരവും പോക്കും, മുൻകരുതലെടുക്കണം
cancel
camera_alt???????????? ???????? ????????????

ദോഹ: കോവിഡ്–19 പശ്ചാത്തലത്തിൽ അടച്ചു പൂട്ടിയിരുന്ന ഇൻഡസ്​ട്രിയൽ ഏരിയ ഘട്ടം ഘട്ടമായി തുറക്കുന്നതുമായി ബന്ധപ്പെട്ട് നിർദേശങ്ങൾ പുറപ്പെടുവിച്ച് തൊഴിൽ സാമൂഹികകാര്യ മന്ത്രാലയം. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കമ്പനികളും തൊഴിലുടമകളും തൊഴിലാളികളും നിർബന്ധമായും മുൻകരുതൽ നടപടികൾ പാലിക്കണമെന്നും വീഴ്ച വരുത്തരുതെന്നും ഭരണവികസന തൊഴിൽ സാമൂഹികകാര്യ മന്ത്രാലയം വ്യക്തമാക്കി. 
ഇൻഡസ്​ട്രിയൽ ഏരിയയിലേക്ക് പ്രവേശിക്കുമ്പോഴും അവിടെ നിന്ന് പുറത്ത് കടക്കുമ്പോഴും തൊഴിലാളികൾക്കിടയിൽ ക്രമരഹിതമായി തെർമൽ പരിശോധനയും നടത്തും. ഇൻഡസ്​ട്രിയൽ ഏരിയ 1 മുതൽ 32 വരെയുള്ള സ്​ട്രീറ്റുകളാണ് കോവിഡ്–19 ഭീതിയിൽ രോഗവ്യാപനം തടയുന്നതി​െൻറ ഭാഗമായി മുൻകരുതലെന്നോണം ഭരണകൂടം അടച്ചുപൂട്ടിയത്.

ഒരു മാസത്തിന് ശേഷം ഏപ്രിൽ 22ന് പരീക്ഷണാടിസ്​ഥാനത്തിൽ സ്​ട്രീറ്റ് 1,2, വകാലത് സ്​ട്രീറ്റ് എന്നിവ അധികൃതർ തുറന്നു കൊടുത്തു. അതിന് ശേഷം കഴിഞ്ഞ ആഴ്ച മുഴുവൻ സ്​ട്രീറ്റുകളും തുറന്നുകൊടുത്തെങ്കിലും കടുത്ത നിയന്ത്രണങ്ങൾ ഇപ്പോഴും തുടരുകയാണ്. ഇൻഡസ്​ട്രിയൽ ഏരിയയിൽ നിന്നും തൊഴിലാളികളെ പുറത്തേക്കും തിരിച്ച് ഇൻഡസ്​ട്രിയൽ ഏരിയയിലേക്കും കൊണ്ട് പോകുന്നതിന് കമ്പനികൾക്ക് മന്ത്രാലയം പ്രത്യേക പെർമിറ്റ് മന്ത്രാലയം നൽകും. അതേസമയം, തൊഴിലാളികളുടെ താമസകേന്ദ്രങ്ങളിലും തൊഴിലിടങ്ങളിലും മതിയായ സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതി​െൻറ ഭാഗമായി മന്ത്രാലയം പരിശോധന തുടരും. ഇൻഡസ്​്ട്രിയൽ ഏരിയയുടെ പുറത്തുള്ള െപ്രാജക്ടുകൾക്കായി തൊഴിലാളികളെ കൊണ്ട് പോകണമെങ്കിൽ മന്ത്രാലയത്തി​െൻറ അനുമതി ലഭിക്കേണ്ടതുണ്ട്. അതോടൊപ്പം ഇൻഡസ്​ട്രിയൽ ഏരിയക്ക് പുറത്ത് മറ്റുള്ളവരുമായി തൊഴിലാളികളെ ഇടകലരാൻ ഒരിക്കലും അനുവദിക്കുകയില്ലെന്ന് അധികൃതർക്ക് മുന്നിൽ കമ്പനി സത്യവാങ്മൂലം നൽകുകയും വേണം. 

ചുരുങ്ങിയത് രണ്ട് മീറ്ററെങ്കിലും സാമൂഹിക അകലം പാലിക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളികൾക്ക് കമ്പനികൾ ബോധവൽകരണം നൽകണമെന്നും ഇത് തൊഴിലിടങ്ങളിലും തൊഴിലാളികളുടെ താമസകേന്ദ്രങ്ങളിലും നിർബന്ധമാക്കണമെന്നും മന്ത്രാലയം കമ്പനികളോടാവശ്യപ്പെട്ടു. കോവിഡ്–19 കണ്ടെത്തുന്നതിലും വ്യാപനം തടയുന്നതിലും നിർണായകമാകുന്ന ഇഹ്തിറാസ്​ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് മതിയായ വിവരങ്ങൾ നൽകണമെന്ന് കമ്പനി ഉടമകളോടും തൊഴിലാളികളോടും മന്ത്രാലയം ആവശ്യപ്പെട്ടു. ഇൻഡസ്​ട്രിയൽ ഏരിയയിൽ നിന്നും പുറത്ത് പോകുന്നവരുടെ ഫോണുകളിൽ നിർബന്ധമായും ഇഹ്തിറാസ്​ ആപ്പ് ഉണ്ടായിരിക്കണം. അത്​ പ്രവർത്തനക്ഷമമായിരിക്കുകയും വേണം. ഇഹ്തിറാസ്​ ആപ്പ് ഡൗൺലോഡ് ചെയ്ത് പ്രവർത്തനക്ഷമമല്ലാത്ത ഫോണുള്ള തൊഴിലാളികളെയോ സ്വന്തമായി ഫോൺ ഇല്ലാത്ത തൊഴിലാളികളെയോ ഒരിക്കലും ഇൻഡസ്​ട്രിയൽ ഏരിയ വിടാൻ അനുവദിക്കുകയില്ലെന്നും തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി. 

ഇഹ്തിറാസ്​ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഇൻസ്​റ്റാൾ ചെയ്തവർക്ക് മാത്രമേ ഇൻഡസ്​ട്രിയൽ ഏരിയയിൽ നിന്നും പുറത്ത് പോകാനും തിരികെ വരാനും സാധിക്കൂ. സ്വന്തമായി ഫോൺ ഇല്ലാത്തവർക്കും ഏരിയ വിട്ട് പോകാൻ സാധ്യമല്ല. കമ്പനി ഹെഡ്ക്വാർട്ടേഴ്സുകളിൽ 20 ശതമാനം ആളുകൾ മാത്രമേ പാടുള്ളൂ. വിവിധ സ്​ഥാപനങ്ങളുമായി സഹകരിച്ച് തൊഴിലാളികൾക്ക് റാൻഡം തെർമൽ ഇൻസ്​പെക്ഷൻ നടത്തും. മെയ് അഞ്ച് മുതൽ ഇത് പ്രാബല്യത്തിലായിട്ടുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പരിശോധന തുടരും. ഇൻഡസ്​ട്രിയൽ ഏരിയയിലേക്ക് പ്രവേശിക്കുന്നതിനും പുറത്ത് കടക്കുന്നതിനുമായി നാല് ഗേറ്റുകളാണ് പ്രവർത്തിക്കുന്നത്. ഒന്നാം ഗേറ്റ് അൽ കസ്സാറാത് സ്​ട്രീറ്റിൽ സ്​ട്രീറ്റ് നമ്പർ 15നോട് ചേർന്നും രണ്ടാം ഗേറ്റ് അൽ വകാലാത് സ്​ട്രീറ്റിൽ 15ാം സ്​ ട്രീറ്റിനോട് ചേർന്നുമാണുള്ളത്. മൂന്നാം ഗേറ്റ് അൽ കസ്സാറാത് സ്​ട്രീറ്റിനോട് ചേർന്ന് സ്​ട്രീറ്റ് 15ലും നാലാം ഗേറ്റ് വെസ്​റ്റേൺ ഇൻഡസ്​ട്രിയൽ സ്​ട്രീറ്റിനോട് ചേർന്ന് 15ാം നമ്പർ സ്​ട്രീറ്റ് ഇൻറർ സെക്ഷനിലും.
മാസ്​ക് ധരിക്കാതെ ഏരിയയിലേക്ക് പ്രവേശിക്കാനോ പുറത്ത്കടക്കാനോ അനുവദിക്കുകയില്ല. തൊഴിലിടങ്ങളിലും താമസകേന്ദ്രങ്ങളിലും അണുനാശിനി നൽകിയിരിക്കണം. കൂടാതെ കമ്പനി തൊഴിലാളി, അഡ്മിനിസ്​േട്രറ്റർമാർ, ജീവനക്കാർ എന്നിവയുമായി ബന്ധപ്പെടാത്ത ആർക്കും മേഖലയിലേക്ക് പ്രവേശനം അനുവദിക്കുകയില്ല എന്നും മന്ത്രാലയം വ്യക്തമാക്കി. ഇൻഡസ്​ട്രിയൽ ഏരിയക്ക് പുറത്ത് നിന്ന് വ്യക്തിക്കോ അല്ലെങ്കിൽ സാധനങ്ങളോ മറ്റു മെറ്റീരിയലുകളോ കൈമാറുന്നതിന് വാണിജ്യ വ്യവസായ മന്ത്രാലയത്തിൽ നിന്നുള്ള താൽക്കാലിക അനുമതി വാങ്ങിയിരിക്കണം. ഇതിനായി os.moci.gov.qa/permit വെബ്സൈറ്റ് വഴിയോ 2345130 ഹോട്ട്​ലൈനിലോ മന്ത്രാലയവുമായി ബന്ധപ്പെടണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsIndustrial Area
News Summary - industrial area-qatar-gulf news
Next Story