Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദോഹ-പുണെ സർവിസുമായി ഇൻഡിഗോ
text_fieldsbookmark_border
ദോഹ: പുണെ -ദോഹ സർവിസുമായി ഇൻഡിഗോ എയർലൈൻസ്. നേരത്തേയുള്ള സർവിസുകളിലേക്ക് പുറമെയാണ് അധിക സർവിസ് പ്രഖ്യാപിച്ചത്. ദോഹയിൽനിന്ന് നേരിട്ടുള്ള സർവിസുകൾ ഒക്ടോബർ ഒന്നിന് ആരംഭിക്കുമെന്ന് ഇൻഡിഗോ എയർലൈൻസ് അറിയിച്ചു. പ്രതിവാര സർവിസിൻെറ ഭാഗമായി 6ഇ 1782 നമ്പർ എയർലൈൻസ് ഒക്ടോബർ ഒന്ന് പുലർച്ചെ 1.55ന് ദോഹയിൽനിന്നും പുറപ്പെട്ട് രാവിലെ 7.45ന് പുണെയിലെത്തും. അതേ ദിവസം രാത്രി 9.45ന് പുണെയിൽ നിന്നും പുറപ്പെടുന്ന വിമാനം 11.20ന് ദോഹയിലുമെത്തും. ബുക്കിങ് ആരംഭിച്ചു കഴിഞ്ഞതായി ഇൻഡിഗോ അറിയിച്ചു. നിലവിൽ ന്യൂഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, തിരുവനന്തപുരം, ലഖ്നോ, കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിലേക്ക് ദോഹയിൽനിന്ന് നിലവിൽ സർവിസുണ്ട്.
Next Story

