Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖത്തറിൽനിന്ന്​ കേരളത്തിലേക്ക്​ 28 സർവിസുകൾ നടത്തുമെന്ന്​ ഇൻഡിഗോ

text_fields
bookmark_border
  • സൗദിയിൽ നിന്ന്​ 36, കുവൈത്തിൽ നിന്ന്​ 23, ഒമാനിൽ നിന്ന്​ 10, ഖത്തറിൽ നിന്ന്​ 28 എന്നിങ്ങനെയാണ്​ സർവിസുകൾ
ഖത്തറിൽനിന്ന്​ കേരളത്തിലേക്ക്​ 28 സർവിസുകൾ നടത്തുമെന്ന്​ ഇൻഡിഗോ
cancel

ദോഹ: ഖത്തറിൽനിന്ന്​ കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക്​ 28 സർവിസുകൾ നടത്തുമെന്ന്​ ഇൻഡിഗോ അറിയിച്ചു. എന്നാൽ എന്നുമുതൽ സർവിസ്​ തുടങ്ങുമെന്ന്​ അറിയിച്ചിട്ടില്ല. 

സൗദി, കുവൈത്ത്​, ഒമാൻ രാജ്യങ്ങളിലേക്കും സർവിസ് നടത്തും. ആകെ 97 സർവിസുകളാണ്​ വിവിധ രാജ്യങ്ങളിൽ നിന്ന്​ നടത്തുക. 

സ്വകാര്യ വിമാനകമ്പനികൾക്ക്​ കേന്ദ്ര സർക്കാർ അനുവദിച്ച 180 സർവിസുകളിൽ പകുതിയും തങ്ങൾക്കാണ്​ ലഭിച്ചതെന്നും ഇൻഡിഗോ അറിയിച്ചു. 

സൗദിയിൽ നിന്ന്​ 36,  കുവൈത്തിൽ നിന്ന്​ 23, ഒമാനിൽ നിന്ന്​ 10, ഖത്തറിൽ നിന്ന്​ 28 എന്നിങ്ങനെയാണ്​ സർവിസുകൾ. 

എല്ലാ കോവിഡ് ​പ്രതിരോധ നടപടികളും പാലിച്ചാണ്​ സർവിസ്​ നടത്തുക. നേരത്തേ ഖത്തർ എയർവേയ്​സും ഇന്ത്യയിലേക്ക്​  സർവിസ്​ നടത്തുമെന്ന്​ അറിയിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - indigo to operate 28 service from qatar to kerala
Next Story