Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോഡ്​ ഷെയറിങ്​...

കോഡ്​ ഷെയറിങ്​ പുനസ്ഥാപിച്ച്​ ഇൻഡിഗോയും ഖത്തർ എയർവേസും

text_fields
bookmark_border
കോഡ്​ ഷെയറിങ്​ പുനസ്ഥാപിച്ച്​ ഇൻഡിഗോയും ഖത്തർ എയർവേസും
cancel
Listen to this Article

ദോഹ: ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങളുടെ പതിവ്​ സർവിസ്​ പുനരാരംഭിച്ചതിനു പിന്നാലെ രാജ്യാന്തര റൂട്ടുകളിൽ സഹകരണം പുനസ്ഥാപിച്ച്​ ഖത്തർ എയർവേസും ഇൻഡിഗോ എയർലൈൻസും. കോവിഡി​നെ തുടർന്ന്​, ഇന്ത്യയിൽ നിന്നുള്ള വിമാന സർവിസുകളെല്ലാം എയർ ബബ്​ൾ കരാറിന്‍റെ അടിസ്ഥാനത്തിലായതോടെ നിർത്തിവെച്ച​ കോഡ്​ഷെയറിങ്​ ഏപ്രിൽ-മേയ്​ മാസത്തോടെ പുനരാരംഭിക്കാൻ ഖത്തർ എയർവേസും ഇൻഡിഗോയും ധാരണയായി.

ഇതുപ്രകാരം, ഇൻഡിഗോക്ക്​ ഖത്തർ എയർവേസിലെയും ഖത്തർ എയർവേസിന്​ ഇൻഡിഗോയിലെയും സീറ്റുകൾ ബുക്ക്​ ചെയ്ത്​ കൂടുതൽ ​കേന്ദ്രങ്ങളിലേക്ക്​ സർവിസ്​ വ്യാപിപ്പിക്കാൻ കഴിയും. ഇന്ത്യയിൽ കൂടുതൽ ആഭ്യന്തര സർവിസുള്ള ഇൻഡിഗോയുമായുള്ള കരാർ, രാജ്യാന്തര തലത്തിൽ വിശാലമായ നെറ്റ്​വർക്കുള്ള ഖത്തർ എയർവേസിന്​ ഏറെ ഗുണകരമാകും.

2019ലാണ്​ ഇരു എയർലൈനുകളും തമ്മിൽ നേരത്തെ കോഡ്​ഷെയർ കരാർ നിലവിലുണ്ടായിരുന്നത്​. എന്നാൽ, 2020 മാർച്ചോടെ കോവിഡ്​ വ്യാപകമാവുകയും തുടർന്ന്​ ഇന്ത്യൻ വ്യോമയാന മന്ത്രാലയം രാജ്യാന്തര സർവിസുകൾ റദ്ദാക്കുകയും ചെയ്തതോടെ കരാർ നിലച്ചു. കഴിഞ്ഞ മാർച്ചിലാണ്​ ഇന്ത്യ വീണ്ടും രാജ്യാന്തര സർവിസുകൾ പുനരാരംഭിച്ചത്​.

നിലവിൽ, ഇന്ത്യയിലെ 12 നഗരങ്ങളി​ലേക്കായി ഖത്തർ എയർവേസ്​ 190 സർവിസുകൾ നടത്തുന്നുണ്ട്​. ഡൽഹി, ​മുംബൈ, ഹൈദരാബാദ്​, ബംഗളൂരു, ചെന്നൈ, കൊച്ചി, കോഴിക്കോട്​, അഹ്മദാബാദ്​, അമൃത്​സർ, ഗോവ, കൊൽക്കത്ത, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ്​ സർവിസ്​.

ഇന്ത്യയിലെ എട്ട്​ നഗരങ്ങളിൽ നിന്നായി ഇൻഡിഗോ 154 സർവിസുകൾ നടത്തുന്നുണ്ട്​. മുംബൈ, ഡൽഹി, ഹൈദരാബാദ്​, ബംഗളൂരു, ചെന്നൈ, കൊച്ചി, കോഴിക്കോട്​, കണ്ണൂർ എന്നീ നഗരങ്ങളിൽ നിന്നാണ്​ സർവിസ്​ നടത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar AirwaysIndigo
News Summary - Indigo and Qatar Airways resume code sharing
Next Story