Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദോഹയിൽ ഡയമണ്ട്​...

ദോഹയിൽ ഡയമണ്ട്​ നീരജ്​

text_fields
bookmark_border
Doha Diamond League
cancel
camera_alt

മീറ്റർ വനിതാ വിഭാഗം സ്​റ്റീപ്പ്​ൾ ചേസ്​ മത്സരത്തിൽനിന്ന്

ദോഹ: സുഹൈം ബിൻ ഹമദ്​ സ്​റ്റേഡിയത്തിൽ നിറഞ്ഞു കവിഞ്ഞ ഗാലറിക്ക്​ ഇത്തവണ ഒരു പ്രത്യേകതയുണ്ടായിരുന്നു. നീരജ്​ ചോപ്രയെന്ന ഇന്ത്യയുടെ സൂപ്പർതാരത്തിനായി ത്രിവർണ പതാകയുമായി അലറി വിളിച്ച ഗാലറിക്കൊപ്പം ആഫ്രിക്കൻ, അമേരിക്കൻ, കരീബിയൻ രാജ്യങ്ങൾക്കും പിന്തുണമായുമായി ആരാധകരെത്തി. അവരെയൊന്നും നിരാശപ്പെടുത്താതെയായിരുന്നു ഇന്ത്യയുടെ സൂപ്പർതാരം നീരജ്​ ചോപ്രയുടെ ജാവലിൻ ത്രോയിലെ പ്രകടനം. ഒളിമ്പിക്​സ്​ ചാമ്പ്യനും, ലോക അത്​ലറ്റിക്​സ്​ ചാമ്പ്യൻഷിപ്പിലെ വെള്ളിമെഡൽ നേട്ടവുമായെത്തിയ നീരജ്​ ആദ്യശ്രമത്തിൽ എറിഞ്ഞ 88.67 മീറ്ററുമായാണ്​ ദോഹയിൽ പൊന്നണിഞ്ഞത്​. ഒളിമ്പിക്​സിലും ലോക ചാമ്പ്യൻഷിപ്പിലും വെല്ലുവിളി ഉയർത്തി എന്നും ഒപ്പ​മുണ്ടായിരുന്ന ചെക്ക്​ റിപ്പബ്ലിക്കിന്റെ ജാകുബ്​ വാഡ്​ലെഷിനെയും ഗ്രനേഡയുടെ ആൻഡേഴ്​സൺ പീറ്റേഴ്​സിനെയും മറികടന്നായിരുന്നു ഇന്ത്യയുടെ പൊൻതാരം ദോഹയുടെ മാനത്തും ഉദിച്ചുയർന്നത്​.

90 മീറ്റർ എന്ന ലക്ഷ്യം മറികടക്കാനുള്ള പ്രതീക്ഷ തലേദിവസത്തെ വാർത്താ സമ്മേളനത്തിൽ നീരജ്​ പങ്കുവെച്ചിരുന്നു. ഒപ്പമുള്ള മത്സരാർഥികളെല്ലാം 90ന്​ മുകളിൽ എറിഞ്ഞവരായതിനാൽ നല്ലൊരു മത്സരത്തിൽ ഈ മാന്ത്രിക നമ്പറും കടക്കാനുള്ള സാധ്യത തള്ളിയില്ല. ഈ പ്രതീക്ഷകൾക്ക്​ പച്ചപ്പു നൽകുന്നതായിരുന്നു തുടക്കത്തിൽ താണ്ടിയ 88.67 മീറ്റർ ദൂരം. ജാക്കുബ്​ 88.63 മീറ്റർ എറിഞ്ഞ്​ മികച്ചൊരു മത്സര പ്രതീക്ഷ നൽകിയെങ്കിലും പിന്നീട്​ ആർക്കും ഈ ദൂരത്തിൽ എത്താൻ കഴിഞ്ഞില്ല. 88.67 മീ, 86.04, 85.47, 84.37, 86.52 എന്നിങ്ങനെയായിരുന്നു നീരജിന്റെ പ്രകടനങ്ങൾ. നാലാമത്തെ ഏറ്​ ഫൗളായി മാറി. അതേസമയം, ട്രിപ്പ്​ൾ ജംപിൽ മത്സരിച്ച മലയാളി താരം എൽദോസ്​ പോളിന്​ 15.84 മീറ്ററേ ചാടാൻ കഴിഞ്ഞുള്ളൂ. ​ലോകചാമ്പ്യൻ പെഡ്രോ പിച്ചാർഡോ സ്വർണം നേടിയ മത്സരത്തിൽ 10ാം സ്ഥാനത്തായിരുന്നു എൽദോസ്​.

മിന്നലായി ഷകാരി

നിലവിൽ ലോകത്തെ ഏറ്റവും മികച്ച ഓട്ടക്കാരിയെന്ന പെരുമയുള്ള ബ്രിട്ടന്റെ ഡിന ആഷർസ്​മിത്തിനെയും ജമൈക്കയുടെ ഷെറിക ജാക്​സണിനെയും പിന്തളി അമേരിക്കൻ താരം ഷകാരി റിച്ചാർഡ്​സണിന്റെ കുതിപ്പിനായിരുന്നു ട്രാക്ക്​ സാക്ഷ്യം വഹിച്ചത്​. വെടിമുഴക്കത്തിനു പിന്നാലെ കുതിച്ചുപാഞ്ഞ ഷകാരി 10.76 സെക്കൻഡിൽ ഒന്നാമതായി ഫിനിഷ്​ ചെയ്​തു. ലോക ചാമ്പ്യൻഷിപ്പിലും ഒളിമ്പിക്​സിലുമെല്ലാം ഷെല്ലി ആൻഫ്രേസറിന്റെ നിഴലായി മാറിയ ജമൈക്കയുടെതന്നെ ഷെറിക ജാക്​സൻ 10.85 സെക്കൻഡിൽ രണ്ടാമതായി മാറി. ഡിന ആഷർ സ്​മിത്ത്​ 10.98 സെക്കൻഡിൽ മൂന്നാം സ്​ഥാനത്താണ്​ ഫിനിഷ്​ ചെയ്​തത്​.

അതിവേഗം കെർലി

അത്​ലറ്റിക്​സ്​ ആരാധകരുടെ കണക്കുകൂട്ടലുകളൊന്നും 200 മീറ്റർ ട്രാക്കിൽ പിഴച്ചില്ല. സൂപ്പർ താരം ആന്ദ്രെ ഡിഗ്രാസും ആരോൺ ബ്രൗണും വെല്ലുവിളി ഉയർത്തിയ സ്​പ്രിൻറ്​ ട്രാക്കിൽ 19.92 സെക്കൻഡിന്റെ ഉശിരൻ ഫിനിഷിലൂടെ അമേരിക്കയുടെ ഒളിമ്പിക്​സ്​ വെള്ളി മെഡൽ ജേതാവ്​ കെർലി ഫ്രെഡ്​ ദോഹ ഡയമണ്ട്​ ലീഗിലെ പുരുഷ വിഭാഗത്തിൽ ഒന്നാമതെത്തിയ താരമായി. അമേരിക്കയുടെ തന്നെ കെന്നത്​ ബെഡ്​നാർക്​ (20.11 സെ), കാനഡയുടെ ആരോൺ ബ്രൗൺ (20.20 സെ) എന്നിവർ രണ്ടും മൂന്നും സ്​ഥാനക്കാരായി.

ഹൈജംപിൽ ബർഷിം വീണു

സ്വന്തം ആരാധകർക്ക്​ മുന്നിൽ ഖത്തറിന്റെ ഹൈജംപ്​ ഒളിമ്പിക്​സ്​ ചാമ്പ്യൻ മുഅതസ്​ ബർഷിമിന്​ ഒന്നാം സ്​ഥാനത്തേക്ക്​ കുതിക്കാനായില്ല. 2.24 മീറ്റർ ചാടിയ ബർഷിം മൂന്നാമതായപ്പോൾ, അമേരിക്കയുടെ യുവോൺ ഹാരിസൺ 2.32 മീറ്റർ കടന്ന്​ സ്വർണമണിഞ്ഞു. ​ദക്ഷിണ കൊറിയയുടെ വൂ സാങ്​യോകിനാണ്​ വെള്ളി. 2.27 ചാടാനുള്ള ബർഷിമിന്റെ മൂന്ന്​ ​ശ്രമങ്ങളും പരാജയപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Doha Diamond LeagueNeeraj Chopra
News Summary - India's Neeraj Chopra became star in Doha Diamond League
Next Story