Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ സോ​ഷ്യ​ൽ...

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം കാ​മ്പ​യി​ൻ: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം കാ​മ്പ​യി​ൻ: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു
cancel
camera_alt

ഇന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം സം​ഘ​ടി​പ്പി​ക്കു​ന്ന സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ കാ​മ്പ​യി​നി​​ന്റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

മ​നാ​മ: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​​ന്റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം സെ​പ്റ്റം​ബ​ർ 15 വ​രെ സം​ഘ​ടി​പ്പി​ക്കു​ന്ന കാ​മ്പ​യി​നി​​ന്റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു. പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ റ​ഷീ​ദ് സാ​യെ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖി​ന് കൈ​മാ​റി​യാ​ണ്​ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്.

സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​​ന്റെ ഭാ​ഗ​മാ​യി ബ​ഹ്‌​റൈ​നി​ൽ വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ളാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. സ്ട്രീ​റ്റ് ക്വി​സ്, സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ ല​ഘു​ലേ​ഖ വി​ത​ര​ണം ചെ​യ്യ​ൽ, കു​ടും​ബ​സം​ഗ​മ​ങ്ങ​ൾ, ലേ​ബ​ർ ക്യാ​മ്പ് സ​ന്ദ​ർ​ശ​നം, ര​ക്ത​ദാ​ന ക്യാ​മ്പ്, മെ​ഡി​ക്ക​ൽ ക്യാ​മ്പ്, സ്പോ​ർ​ട്സ് മീ​റ്റ്, സാം​സ്കാ​രി​ക സം​ഗ​മ​ങ്ങ​ൾ, ബീ​റ്റ് ദി ​ഹീ​റ്റ്, ആ​ശു​പ​ത്രി സ​ന്ദ​ർ​ശ​നം, ച​രി​ത്ര​ത്തെ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ക​വി​ത​ര​ച​ന മ​ത്സ​രം, ഫാ​ൻ​സി ഡ്ര​സ് മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ കാ​മ്പ​യി​നി​​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്നു​ണ്ട്.

സെ​പ്റ്റം​ബ​ർ 15ന്​ ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ വ​ർ​ണാ​ഭ​മാ​യ സ്റ്റേ​ജ് പ്രോ​ഗ്രാ​മു​ക​ൾ അ​ര​ങ്ങേ​റും. ബ​ഹ്‌​റൈ​നി​ലെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ത്തെ മ​ഹ​ദ്​ വ്യ​ക്തി​ത്വ​ങ്ങ​ളെ ആ​ദ​രി​ക്കു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം അ​വാ​ർ​ഡ് ദാ​ന​വു​മു​ണ്ടാ​കും.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ കേ​ര​ള പ്ര​സി​ഡ​ന്‍റ്​ സൈ​ഫ് അ​ഴി​ക്കോ​ട്, ക​ർ​ണാ​ട​ക പ്ര​സി​ഡ​ന്‍റ്​ ഇ​ർ​ഫാ​ൻ, ത​മി​ഴ്​​നാ​ട് പ്ര​സി​ഡ​ന്‍റ്​ മു​ഹ​മ്മ​ദ് ന​വാ​സ്, യൂ​സു​ഫ് അ​ലി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പ്രോ​ഗ്രാം ചെ​യ​ർ​മാ​ൻ ജ​വാ​ദ് പാ​ഷ സ്വാ​ഗ​ത​വും സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗം റ​ഷീ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Social ForumPoster Released
News Summary - Indian Social Forum Campaign: Poster Released
Next Story