Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസുരക്ഷ മുൻകരുതലുകളോട...

സുരക്ഷ മുൻകരുതലുകളോട ഇന്ത്യൻ സ്​കൂളുകളും തുറന്നു

text_fields
bookmark_border
സുരക്ഷ മുൻകരുതലുകളോട ഇന്ത്യൻ സ്​കൂളുകളും തുറന്നു
cancel
camera_alt

ഐഡിയൽ ഇന്ത്യൻ സ്​കൂളിൽ അധ്യയനം പുനരാരംഭിച്ചപ്പോൾ

ദോഹ: പുതിയ അധ്യായനത്തിന് തുടക്കം കുറിച്ചതോടൊപ്പം കനത്ത സുരക്ഷാ മുൻകരുതലുകളോടെ രാജ്യത്തെ ഇന്ത്യൻ സ്​കൂളുകളും പ്രവർത്തനം പുനരാരംഭിച്ചു. ഖത്തറിൽ ഏറ്റവും കൂടുതൽ പ്രവാസി വിദ്യാർഥികൾ പഠനത്തിനായി ആശ്രയിക്കുന്നത് ഇന്ത്യൻ സ്​കൂളുകളെയാണ്.

പ്രതിദിനം 30 ശതമാനം വിദ്യാർഥികൾക്കാണ് സ്​കൂളുകളിലെത്താൻ വിദ്യാഭ്യാസ മന്ത്രാലയത്തി ‍െൻറ അനുമതി. ഒന്നാം ദിനം മുതൽ വിദ്യാർഥികളുടെ സുരക്ഷ ഒരുക്കുന്നതിനായി എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിയിട്ടുണ്ടെന്നും ക്ലാസ്​ റൂം–ഒാൺലൈൻ പഠനങ്ങൾക്കായി വിദ്യാർഥികളെ പല ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ടെന്നും ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമായിരിക്കും ഒരു വിദ്യാർഥിക്ക് സ്​കൂളിലെത്തേണ്ടി വരുകയെന്നും സ്​കൂൾ അധികൃതർ പറയുന്നു. വിദ്യാർഥികളുടെ ഭാവി പഠനവുമായി ബന്ധപ്പെട്ട് എല്ലാ സ്​കൂളുകളും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സമയക്രമമടക്കം പൂർണ വിവരങ്ങൾ കൈമാറിയിട്ടുണ്ട്. അതേസമയം, വിദ്യാർഥികളെ രക്ഷിതാക്കൾതന്നെ സ്​കൂളുകളിലെത്തിക്കണമെന്നും ഈ ടേമിൽ സ്​കൂൾ ഗതാഗതം ഉണ്ടാകുകയില്ലെന്നും ബിർള സ്​കൂൾ അധികൃതർ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്​.

ചില രക്ഷിതാക്കൾക്ക്​ ഇക്കാര്യത്തിൽ ആശങ്കയുണ്ട്​. സ്വന്തം വാഹനത്തിൽ കുട്ടികളെ എത്തിക്കൽ പ്രായോഗികമല്ലാത്ത രക്ഷിതാക്കൾക്ക്​ ടാക്​സി വാഹനങ്ങളെ ആശ്രയിക്കേണ്ടി വരും. അതേസമയം, ഈ അധ്യയന വർഷത്തിൻെറ ആദ്യ ടേം പൂർണമായും ഓൺലൈൻ ആകണമെന്നാണ്​ മിക്ക രക്ഷിതാക്കളും ആവശ്യപ്പെടുന്നത്​. 'പെനിൻസുല' പത്രം നടത്തിയ ഓൺലൈൻ സർവേയിലും ഭൂരിപക്ഷം രക്ഷിതാക്കളും ഇതേ ആവശ്യമാണ്​ ഉന്നയിച്ചിരുന്നത്​. കുട്ടികളുടെ ആരോഗ്യസുരക്ഷയോർത്താണ്​ തങ്ങൾക്ക്​ ആശങ്കയെന്നും രക്ഷിതാക്കൾ പറയുന്നു. എന്നാൽ, എല്ലാ കോവിഡ്​ പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ഇകാര്യത്തിൽ ഒന്നും ഭയപ്പെടാനില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian schoolsgulf newsqatar newssecurity precautions
Next Story