Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ൽ ഇ​ന്ത്യ​ൻ സ്കൂ​ളു​കളിൽ പ​ഠ​നാ​രം​ഭം

text_fields
bookmark_border
ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ൽ ഇ​ന്ത്യ​ൻ സ്കൂ​ളു​കളിൽ പ​ഠ​നാ​രം​ഭം
cancel
camera_alt

എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ അ​ധ്യ​യ​ന വ​ർ​ഷ ആരംഭത്തിന്റെ ഭാഗമായി ഒരുക്കിയ പ​രി​പാ​ടി​ക​ൾ 

ദോ​ഹ: വ​ർ​ണാ​ഭ​മാ​യ ആ​ഘോ​ഷ പൊ​ലി​മ​യോ​ടെ ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ൽ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന് തു​ട​ക്കം. വാ​ർ​ഷി​ക പ​രീ​ക്ഷ​ക​ളും പെ​രു​ന്നാ​ൾ അ​വ​ധി​യും ക​ഴി​ഞ്ഞാ​ണ് ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ൽ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന് തു​ട​ക്ക​മാ​കു​ന്ന​ത്. മ​ധു​രം ന​ൽ​കി​യും വി​ത്യ​സ്ത​മാ​ർ​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചും ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തേ​ടെ തി​രി​കെ എ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​ധ്യാ​പ​ക​രും സ്കൂ​ൾ ജീ​വ​ന​ക്കാ​രും ചേർന്ന് സ്വീ​ക​രി​ച്ചു. അ​തേ​സ​മ​യം, ചി​ല സ്കൂ​ളു​ക​ളി​ൽ കി​ൻ​ഡ​ർ​ഗ​ർ​ട്ട​ൻ പു​തു​മു​ഖ​ക്കാ​ർ​ക്ക് അ​ടു​ത്ത​ദി​വ​സ​ങ്ങ​ളി​ലാ​ണ് ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. സ്കൂ​ളു​ക​ളി​ൽ കു​ട്ടി​ക​ളെ സ്വാ​ഗ​തം​ചെ​യ്ത് ബ​ലൂ​ണു​ക​ളും വ​ർ​ണ​ക്ക​ട​ലാ​സും കൊ​ണ്ട് അ​ല​ങ്ക​രി​ക്കു​ക​യും സ്വീ​ക​ര​ണ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചും പ്ര​വേ​ശ​നോ​ത്സ​വം വ​ർ​ണാ​ഭ​മാ​ക്കി.


എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ തു​ട​ക്കം കു​റി​ച്ചു. പ്ര​വേ​ശ​നേ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. പു​തി​യൊ​രു അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന് മു​ന്നോ​ടി​യാ​യി അ​ധ്യാ​പ​ക​ർ​ക്കാ​യി ഓ​റി​യ​ന്റേ​ഷ​ൻ ക്ലാ​സു​ക​ളും നേ​ര​ത്തേ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഡി​പാ​ർ​ട്ട്‌​മെ​ന്റ് ത​ല യോ​ഗ​ങ്ങ​ളി​ൽ അ​ക്കാ​ദ​മി​ക് പ്ലാ​നു​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തും, സി​ല​ബ​സ്, അ​സൈ​ൻ​മെ​ന്റു​ക​ൾ, വ​ർ​ക്ക് ഷീ​റ്റു​ക​ൾ എ​ന്നി​വ ത​യാ​റാ​ക്കി​യും അ​ധ്യാ​പ​ക​ർ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു. കൂ​ടാ​തെ, അ​ധ്യാ​പ​ന രീ​തി​ക​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ഡെ​മോ ക്ലാ​സു​ക​ളും അ​ക്കാ​ദ​മി​ക് കാ​ര്യ​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നു​ള്ള ഇ.​ആ​ർ.​പി പ​രി​ശീ​ല​ന സെ​ഷ​നു​ക​ളും സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ളി​ന്റെ വി​ദ്യാ​ഭ്യാ​സ മി​ക​വ് ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു​കൊ​ണ്ട് വി​ദ്യാ​ർ​ഥി​ക​ളി​ൽ സ​മ​ഗ്ര​മാ​യ വി​ക​സ​ന​വും സ​ർ​ഗാ​ത്മ​ക​ത​യും ആ​ത്മ​വി​ശ്വാ​സ​വും വ​ള​ർ​ത്താ​നാ​ണ് പ​രി​ശ്ര​മി​ക്കു​ന്ന​തെ​ന്ന് എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsreopenindian schoolsqatar​
News Summary - Indian schools reopen amid festive atmosphere
Next Story