Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷ ഇന്ത്യൻ സ്കൂളുകൾക്ക് നൂറുമേനി വിജയം

text_fields
bookmark_border
സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷ ഇന്ത്യൻ സ്കൂളുകൾക്ക് നൂറുമേനി വിജയം
cancel

ദോഹ: മേഖലയിലെ സംഘർഷങ്ങളും ആശങ്കകളും മറികടന്ന് സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ദോഹയിലെ ഇന്ത്യൻ സ്കൂളുകൾക്ക് മികച്ച വിജയം. മിക്ക വിദ്യാലയങ്ങളും നൂറു ശതമാനം വിജയം കരസ്ഥമാക്കി. ഫെബ്രുവരി അവസാനം ആരംഭിച്ച പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം ഗൾഫ് രാജ്യങ്ങളിലെ പരീക്ഷകൾ റദ്ദാക്കുകയായിരുന്നു. തുടർന്ന്, സി.ബി.എസ്.ഇ ഏർപ്പെടുത്തിയ ബദൽ മൂല്യനിർണ്ണയ സംവിധാനത്തിലൂടെയാണ് ഇത്തവണത്തെ ഫലപ്രഖ്യാപനം നടത്തിയത്.

വിദ്യാലയങ്ങളിൽ നടത്തിയ പ്രീ ബോർഡ് പരീക്ഷകളുടെയും ആന്തരിക മൂല്യനിർണ്ണയങ്ങളുടെയും അടിസ്ഥാനത്തിലാണ് ഫലം പ്രഖ്യാപിച്ചത്. പരീക്ഷകൾ മുടങ്ങിയത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നെങ്കിലും, വിദ്യാർഥികൾക്ക് മികച്ച നിലവാരം പുലർത്താൻ സാധിച്ചതായി സ്കൂൾ അധികൃതർ അറിയിച്ചു. സയൻസ്, ഹ്യുമാനിറ്റീസ്, കോമേഴ്സ് വിഭാഗങ്ങളിൽ ഉയർന്ന മാർക്കോടെയാണ് വിദ്യാർഥികൾ വിജയിച്ചത്.

എം.ഇ.എസ് ഇന്ത്യൻ സ്കൂൾ

ദോഹ: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ റെക്കോർഡ് വിജയവുമായി ദോഹയിലെ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ. പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർഥികളും വിജയിച്ച് നൂറു ശതമാനം വിജയം സ്വന്തമാക്കി. സയൻസ്, കോമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലായി മിന്നും വിജയമാണ് വിദ്യാർഥികൾ കൈവരിച്ചത്.

സയൻസ് വിഭാഗത്തിൽ അതുല്യ അനിൽ കുമാർ (99), ഫർദാൻ ഷറഫുദ്ദീൻ (98.8) എന്നിവർ സ്കൂളിൽ ആദ്യ സ്ഥാനങ്ങളിലെത്തി. അഹമ്മദ് ഖലീൽ താക്കൂർ, ഫാത്തിമ സന പൂക്കയിൽ, റിസ ഫാത്തിൻ എന്നിവർ 98.4 ശതമാനം മാർക്കോടെ മൂന്നാം സ്ഥാനം പങ്കിട്ടു.

അതുല്യ അനിൽ കുമാർ, അഫ്രീൻ ഫാത്തിമ, മുഹമ്മദ് സുഫിയാൻ, അൽവിന സക്കീർ, ലുബ്ന അബ്ദുൽ ലത്തീഫ്

കോമേഴ്സ് വിഭാഗത്തിൽ അഫ്രീൻ ഫാത്തിമ മുഹമ്മദ് അൻവർദീൻ, മുഹമ്മദ് സുഫിയാൻ പട്ടേൽ എന്നിവർ( 99.8) ഒന്നാം സ്ഥാനം പങ്കിട്ടു. അഫ്സ അബ്ദുൽ മാലിക്, നിവേദ്യ സുധീർ, ഓസ്റ്റിൻ ജോൺ അഭിലാഷ് (99.6) എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഹ്യുമാനിറ്റീസ് വിഭാഗത്തിൽ അൽവിന സക്കീർ, ലുബ്ന അബ്ദുൽ ലത്തീഫ് (99.6) എന്നിവർ ഒന്നാം സ്ഥാനം നേടി. ഫാത്തിമ റിയാസ്, ഹുദ ഫാത്തിമ സലിം (99) എന്നിവർ രണ്ടാം സ്ഥാനവും ആമിന ഷാജഹാൻ (97.4) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മികച്ച വിജയം നേടിയ വിദ്യാർഥികളെയും പിന്തുണ നൽകിയ അധ്യാപകരെയും സ്കൂൾ മാനേജ്‌മെന്റും പ്രിൻസിപ്പലും മറ്റ് അധ്യാപകരും അഭിനന്ദിച്ചു.

ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ

ദോഹ: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ മികച്ച വിജയത്തിളക്കവുമായി ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ. മേഖലയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ബോർഡ് പരീക്ഷകൾ റദ്ദാക്കിയിരുന്നു. തുടർന്ന്, അധ്യയന വർഷത്തിൽ സ്കൂളിൽ നടത്തിയ വിവിധ മൂല്യനിർണ്ണയങ്ങളുടെ അടിസ്ഥാനത്തിലാണ് സി.ബി.എസ്.ഇ ഫലം പ്രഖ്യാപിച്ചത്. പ്രതികൂല സാഹചര്യങ്ങളിലും മികച്ച വിജയം കൈവരിക്കാൻ വിദ്യാർഥികൾക്ക് സാധിച്ചതായി ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ മാനേജ്മെന്റ് വിശദീകരിച്ചു.

റിദ സമാൻ, ഐമൻ ജസ്ന, സുൽത്താന

റിദ സമാൻ 97.40 ശതമാനം മാർക്കോടെ സയൻസ് വിഭാഗത്തിലും ജസ്ന സുൽത്താന 98 ശതമാനം മാർക്കോടെ ഹ്യുമാനിറ്റീസ് വിഭാഗത്തിലും 95.60 ശതമാനം മാർക്കോടെ ഐമൻ കോമേഴ്സ് വിഭാഗത്തിലും സ്കൂൾ ടോപ്പർമാരായി. വിദ്യാർഥികളുടെ നിരന്തര പരിശ്രമവും, അധ്യാപകരുടെ മാർഗനിർദേശവും, സ്കൂൾ മാനേജ്‌മെന്റ് നൽകിയ പിന്തുണയുമാണ് മികച്ച വിജയം സാധ്യമാക്കിയത്. ഉജ്ജ്വല വിജയം നേടിയ വിദ്യാർഥികളെയും, മാർഗനിർദേശങ്ങൾ നൽകിയ അധ്യാപകരെയും രക്ഷിതാക്കളെയും സ്കൂൾ മാനേജ്‌മെന്റും പ്രസിഡന്റ്, പ്രിൻസിപ്പൽ എന്നിവരും അഭിനന്ദിച്ചു.

ഐഡിയൽ ഇന്ത്യൻ സ്കൂൾ

ദോഹ: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയിൽ മികച്ച വിജയവുമായി ഐഡിയൽ ഇന്ത്യൻ സ്കൂൾ. പരീക്ഷ എഴുതിയ 262 വിദ്യാർഥികളും ഉയർന്ന വിജയം കരസ്ഥമാക്കി, നൂറു ശതമാനം വിജയത്തിളക്കമാണ് സ്കൂൾ സ്വന്തമാക്കിയത്. 208 വിദ്യാർഥികൾ ഡിസ്റ്റിങ്ഷനും 54 വിദ്യാർഥികൾ ഫസ്റ്റ് ക്ലാസോടെയുമാണ് വിജയിച്ചത്. സയൻസ് വിഭാഗത്തിൽ അഫ്രിൻ സൽമ മുഹമ്മദ് 98.8 ശതമാനം മാർക്കോടെ സ്കൂൾ ടോപ്പറായി. ആലാ ഹുഷാം (98.6%) രണ്ടാം സ്ഥാനവും, ഉമർ അബ്ദുൽ മജീദ്, ഡീൻ ജെറാൾഡ് മെനിസസ് (97.8%) എന്നിവർ മൂന്നാം സ്ഥാനവും പങ്കിട്ടു.

അഫ്രിൻ സൽമ മുഹമ്മദ്, സാറ ഹാഫിസ് മുസമ്മിൽ, ആയത് ഹാഫിസ് അഹമ്മദ്, മാനസ വിനു

കോമേഴ്സ് വിഭാഗത്തിൽ 97 ശതമാനം മാർക്കോടെ സാറ ഹാഫിസ് മുസമ്മിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മുഹമ്മദ് അക്ബർ (93.6), ഹുദാ മുഹമ്മദ് അഫ്സൽ (92.8%) എന്നിവർ രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ഹ്യുമാനിറ്റീസ് സ്ട്രീമിൽ 98.6 ശതമാനം മാർക്കോടെ ആയത് ഹാഫിസ് അഹമ്മദ്, മാനസ വിനു എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. ഹനിയ മൻഹ (98%), സെയ്ദ ആയിഷ (96.4) എന്നിവരും സ്കൂൾ ടോപ്പർമാരായി. ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ സ്കൂൾ ഡയറക്ടർ, ചെയർമാൻ, പ്രസിഡന്റ്, ആക്ടിങ് പ്രിൻസിപ്പൽ എന്നിവർ അഭിനന്ദിച്ചു.

നോബിൾ ഇന്റർനാഷനൽ സ്കൂൾ

ദോഹ: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 100 ശതമാനം വിജയ നേട്ടവുമായി നോബിൾ ഇന്റർനാഷണൽ സ്കൂൾ. സയൻസ് വിഭാഗത്തിൽ അബ്രിൻ റെജി (97), അമൽ ഷിബു (96.6), ആരതി സുരേഷ് നായർ (95) എന്നിവരും, കോമേഴ്‌സ് വിഭാഗത്തിൽ ഹരി വൈഷ്ണവി (98), ഫിദ സക്കീർ ഹുസൈൻ (96.4), മിൻഹ അസ്മ (93.6) എന്നിവരും ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി സ്കൂളിന് അഭിമാനമായി.

അബ്രിൻ റെജി, ഹരി വൈഷ്ണവി

പരീക്ഷ എഴുതിയ 84 വിദ്യാർഥികളിൽ 20 പേർ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. ശ്രദ്ധ ശ്രീരാജ്, മുഹമ്മദ് ഒമർ ഖാൻ, ഹാസിം അഹമ്മദ്, അസ്‌ന ഷഹീർ, റൂബൻ റോബി, അസ്മ മുഹമ്മദ്, ദിയാന സമീർ ബലൂച്, അമ്മർ അസ്‌ലം, അബ്ദൽ അസീസ്, ഫാത്തിമ റെന, ക്രിഷ് മനീഷ് ഷാ, ശിവാൻഷ് ഷർമ, മുഹമ്മദ് മാക്കി, ആസിം ബിൻ യൂസുഫ് തുടങ്ങിയ വിദ്യാർഥികൾ മികച്ച വിജയം നേടി. സ്കൂൾ ചെയർമാൻ ഹുസൈൻ മുഹമ്മദ്, ജനറൽ സെക്രട്ടറി കെ.പി. ബഷീർ, പ്രിൻസിപ്പൽ ഡോ. ഷിബു അബ്ദുൽ റഷീദ് എന്നിവർ വിദ്യാർഥികളെ അഭിനന്ദിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indian schools record 100% success in CBSE Class 12th exams
Next Story