സ്വാതന്ത്ര്യദിനം ആഘോഷിച്ച് ഇന്ത്യൻ സ്കൂളുകൾ
text_fieldsഇന്ത്യൻ കൾചറൽ സെന്ററിൽ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കലാപരിപാടിയിൽനിന്ന്
നോബിൾ ഇന്റർനാഷനൽ സ്കൂൾ
നോബിൾ ഇന്റർനാഷനൽ സ്കൂളിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽനിന്ന്
ഐക്യം, ദേശസ്നേഹം, രാജ്യത്തിനുള്ള സമർപ്പണം എന്നീ മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച് ഇന്ത്യയുടെ 79ാമത് സ്വാതന്ത്ര്യദിനം നോബിൾ ഇന്റർനാഷനൽ സ്കൂളിൽ ആഘോഷിച്ചു. സ്കൂൾ ഫിനാൻസ് ഡയറക്ടർ ഷൗക്കത്ത് അലി താജ് ദേശീയപതാക ഉയർത്തി. വൈസ് പ്രിൻസിപ്പൽ (അഡ്മിനിസ്ട്രേഷൻ) റോബിൻ കെ. ജോസ് സ്വാഗതം പറഞ്ഞു. അധ്യാപകരും വിദ്യാർഥികളും വിവിധ ദേശീയോദ്ഗ്രഥന പരിപാടികൾ അവതരിപ്പിച്ചു.ജനറൽ സെക്രട്ടറി ബഷീർ കെ.പി, വൈസ് ചെയർമാൻ അഡ്വ. അബ്ദുറഹീം കുന്നുമ്മൽ എന്നിവർ സ്വാതന്ത്ര്യസമരസേനാനികളുടെ ത്യാഗങ്ങളെ ഓർമിപ്പിക്കുകയും ജനാധിപത്യമൂല്യങ്ങളെ സംരക്ഷിക്കാനുള്ള ഓരോ പൗരന്റെയും ഉത്തരവാദിത്വത്തെ ചൂണ്ടിക്കാണിക്കുകയും ചെയ്തു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറിമാരായ മഷൂദ് വി.സി, അബ്ദുൽ ഖാദർ എന്നിവർ പങ്കെടുത്തു. വൈസ് പ്രിൻസിപ്പൽ (സി.സി.എ) ഷിഹാബുദീൻ എം നന്ദി പറഞ്ഞു.
ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ
ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽനിന്ന്
ദോഹ: ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ആക്റ്റിങ് പ്രസിഡന്റ് അൻവർ ഹുസൈൻ, പ്രിൻസിപ്പൽ റഫീഖ് റഹീം എന്നിവർ ചേർന്ന് സ്കൂൾ അങ്കണത്തിൽ ദേശീയപതാക ഉയർത്തി. സീനിയർ ഓപറേഷൻസ് മാനേജർ അബ്ദുൽ ഹമീദ്, സ്കൂൾ സ്റ്റാഫ് അംഗങ്ങൾ, വിദ്യാർഥികൾ എന്നിവർ സന്നിഹിതരായിരുന്നു. സ്വാതന്ത്ര്യദിന സന്ദേശം നൽകിക്കൊണ്ട് സംസാരിച്ച പ്രിൻസിപ്പൽ റഫീക്ക് റഹിം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പ്രധാന പങ്കുവഹിച്ച ധീരദേശാഭിമാനികളുടെ സേവനത്തെ പ്രകീർത്തിച്ചു. കലാവിഭാഗം മേധാവിയുടെ നേതൃത്വത്തിൽ അധ്യാപകർ അവതരിപ്പിച്ച ദേശഭക്തിഗാനം പ്രേക്ഷകരിൽ ദേശാഭിമാനം ഉണർത്തി. സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുത്ത ഏവർക്കും മധുരം വിതരണം ചെയ്തതോടെ ആഘോഷപരിപാടിക്ക് പരിസമാപ്തിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

