വേനലവധി ചുരുക്കി ഇന്ത്യൻ സ്കൂളുകൾ
text_fieldsദോഹ: സ്കൂളുകളുടെയും രക്ഷിതാക്കളുടെയും അഭ്യർഥനകൾ മാനിച്ച് ഖത്തറിലെ ഇന്ത്യൻ സ്കൂളുകൾക്ക് വിദ്യാഭ്യാസ കലണ്ടറിൽ ഭേദഗതി വരുത്താൻ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകി. മന്ത്രാലയത്തിെൻറ അനുമതി പ്രകാരം ഇന്ത്യൻ സ്കൂളുകളുടെ വേനലവധി ചുരുക്കുകയും ഡിസംബറിൽ അവധി ദീർഘിപ്പിക്കുകയും ചെയ്യും. മന്ത്രാലയത്തിെൻറ അനുമതി ലഭിച്ചതോടെ ബിർള പബ്ലിക് സ്കൂൾ, എം.ഇ.എസ് ഇന്ത്യൻ സ്കൂൾ, ഐഡിയൽ ഇന്ത്യൻ സ്കൂൾ, രാജഗിരി പബ്ലിക് സ്കൂൾ എന്നീ സ്ഥാപനങ്ങൾ രക്ഷിതാക്കൾക്ക് ഇത് സംബന്ധിച്ച് സർക്കുലർ അയക്കുകയും ചെയ്തിട്ടുണ്ട്. വേനലവധി കുറച്ചതോടെ സ്കൂളുകൾ ഒൺലൈൻ ക്ലാസുകളുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ജൂലൈ 29 വരെ ഇത് തുടരും. നേരത്തെയുള്ളത് പ്രകാരം ജൂൺ മൂന്നാം വാരത്തിൽ തുടങ്ങി ആഗസ്റ്റ് അവസാനം വരെയായിരുന്നു ഇന്ത്യൻ സ്കൂളുകളുടെ അവധി നിശ്ചയിച്ചിരുന്നത്.
പുതിയ സർക്കുലർ പ്രകാരം ജൂലൈ 30ന് വേനലവധി ആരംഭിച്ച് ആഗസ്റ്റ് 31ന് അവസാനിക്കും. സെപ്തംബർ 1 മുതൽ സ്കൂളുകൾ പുനരാരംഭിക്കും. വിദ്യാർഥികളുടെ ശൈത്യകാല അവധി 10 ദിവസം എന്നുള്ളത് ഇത്തവണ ഒരു മാസത്തേക്ക് ദീർഘിപ്പിക്കും. ഡിസംബർ 3ന് ആരംഭിച്ച് ജനുവരി 2 വരെയാണ് വിൻറർ വെക്കേഷൻ. ജനുവരി 3ന് ക്ലാസുകൾ പുനരാരംഭിക്കും. ജൂലൈ 30 വരെ ഒൺലൈൻ ക്ലാസുകൾ തുടരുന്നതിന് വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ അനുമതി ലഭിച്ചിട്ടുണ്ടെന്നും വിമാനങ്ങൾ റദ്ദാക്കിയതും കോവിഡ്–19 രോഗവും കാരണം രക്ഷിതാക്കളുടെ അഭ്യാർഥന മാനിച്ചാണ് നടപടിയെന്നും എം.ഇ.എസ്സർക്കുലറിൽ വ്യക്തമാക്കി. ബിർള, രാജഗിരി, ഒലിവ് തുടങ്ങിയ സ്ഥാപനങ്ങൾ രക്ഷിതാക്കൾക്കിടയിൽ ഒൺലൈൻ സർവേ നടത്തിയാണ് തീരുമാനമെടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.