ദേഹ: ഖത്തറിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചെങ്കിലും ഇന്ത്യൻ സ്കൂളുകളിൽ മുൻ നി ശ്ചയിച്ച പ്രകാരംതന്നെ സി.ബി.എസ്.ഇ പരീക്ഷകൾ നടക്കും. 10, 12ാം ക്ലാസ് പരീക്ഷകളാണ് നടക് കുന്നത്. ഇതിൽ മാറ്റമില്ല. സ്കൂൾ പ്രിൻസിപ്പൽമാർ വിദ്യാഭ്യാസ മന്ത്രാലയം അധികൃതരുമ ായി നടത്തിയ ചർച്ചയുെട അടിസ്ഥാനത്തിലാണിത്.
ഇതനുസരിച്ച് പ്രത്യേക ക്രമീകരണങ്ങൾ നടത്തി. പരീക്ഷക്കിരിക്കുന്ന കുട്ടികൾ തമ്മിലുള്ള അകലം കൂട്ടിയും ക്ലാസ് റൂമുകളിലെ കുട്ടികളുടെ എണ്ണം കുറച്ചുമാണ് പരീക്ഷ നടത്തുക. കുട്ടികൾക്ക് വൈറസ് ബാധയേൽക്കാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കാൻ എല്ലാ രക്ഷിതാക്കളും ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
സ്കൂളുകൾ ഇന്ന് മുതൽ അടച്ചിടും
ദോഹ: വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി രാജ്യത്തെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും മാർച്ച് 10 മുതൽ അടച്ചിടും. സർക്കാർ സ്വകാര്യ സ്കൂളുകൾ, യൂനിവേഴ്സിറ്റികൾ, കോളജുകൾ എന്നിവക്കൊക്കെ ഇത് ബാധകമാണ്.
നഴ്സറി സ്കൂളുകൾക്ക് ഭരണകാര്യ തൊഴിൽ സാമൂഹിക കാര്യമന്ത്രാലയവും ഇന്നുമുതൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.