Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​ന്ത്യ​ൻ രൂ​പ​ക്ക്...

ഇ​ന്ത്യ​ൻ രൂ​പ​ക്ക് റെ​ക്കോ​ഡ് ത​ക​ർ​ച്ച; വി​നി​മ​യ നി​ര​ക്കി​ൽ നേ​ട്ടവുമായി ഖത്തർ റി​യാ​ൽ

text_fields
bookmark_border
ഇ​ന്ത്യ​ൻ രൂ​പ​ക്ക് റെ​ക്കോ​ഡ് ത​ക​ർ​ച്ച; വി​നി​മ​യ നി​ര​ക്കി​ൽ നേ​ട്ടവുമായി ഖത്തർ റി​യാ​ൽ
cancel

ദോ​ഹ: രൂ​പ​യു​ടെ റെ​ക്കോ​ഡ് ത​ക​ർ​ച്ച​യി​ൽ വി​നി​മ​യ നി​ര​ക്കി​ൽ നേ​ട്ടം കൊ​യ്ത് ഖ​ത്ത​ർ റി​യാ​ൽ. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ അ​മേ​രി​ക്ക​ൻ ഡോ​ള​റി​നെ​തി​രെ രൂ​പ​യു​ടെ മൂ​ല്യം 94 ലെ​ത്തി. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് രൂ​പ​യു​ടെ മൂ​ല്യം ഇ​ത്ര​യും താ​ഴേ​ക്ക് പോ​കു​ന്ന​ത്. ഇ​തോ​ടെ രൂ​പ​യു​മാ​യു​ള്ള വി​നി​മ​യ നി​ര​ക്കി​ൽ ഖ​ത്ത​ർ റി​യാ​ൽ ഉ​യ​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​രു ഖ​ത്ത​ർ റി​യാ​ലി​ന് 26 രൂ​പ​ക്ക് മു​ക​ളി​ലാ​ണ്, ക​റ​ൻ​സി​ക​ളു​ടെ നി​ര​ക്കു​ക​ൾ കാ​ണി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര പോ​ർ​ട്ട​ലാ​യ എ​ക്സ് ഇ ​ക​റ​ൻ​സി ക​ൺ​വേർ​ട്ട​ർ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ദോഹയിലെ വിവിധ കറൻസി വിനിമയ നിരക്ക് സ്ഥാപനങ്ങൾ 25.89 രൂപ ഒരു ഖത്തർ റിയാലിന് നൽകിയിട്ടുണ്ട്.

പ​ശ്ചി​മേ​ഷ്യ​യി​ൽ തു​ട​രു​ന്ന പ്ര​തി​സ​ന്ധി​യാ​ണ് രൂ​പ​യു​ടെ മൂ​ല്യം ​റെ​ക്കോ​ഡ് ത​ക​ർ​ച്ച​യി​ൽ എ​ത്താ​ൻ കാ​ര​ണം. ക്രൂ​ഡ് ഓ​യി​ൽ ഇ​റ​ക്കു​മ​തി​യെ ആ​ശ്ര​യി​ക്കു​ന്ന ഇ​ന്ത്യ​ക്ക് ഊ​ർ​ജ​വി​ല വ​ർ​ധ​ന ക​ന​ത്ത തി​രി​ച്ച​ടി​യാ​കു​ന്നു​ണ്ട്. ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ ബാ​ര​ലി​ന് ഏ​ക​ദേ​ശം 73 ഡോ​ള​ർ ആ​യി​രു​ന്ന എ​ണ്ണ​വി​ല മാ​ർ​ച്ചി​ൽ 107.8 ഡോ​ള​റാ​യി ഉ​യ​ർ​ന്നു. എ​ണ്ണ, പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ, സ്വ​ർ​ണം, ഇ​ല​ക്ട്രോ​ണി​ക് സാ​ധ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ വ​ലി​യ ഇ​റ​ക്കു​മ​തി ചെ​ല​വ് രൂ​പ​യു​ടെ മൂ​ല്യ​ത്തെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്നു.

ക​ഴി​ഞ്ഞ ആ​ഴ്ച രൂ​പ ഡോ​ള​റി​നെ​തി​രെ രൂ​പ എ​ക്കാ​ല​ത്തെ​യും താ​ഴ്ന്ന നി​ര​ക്കാ​യ 93.98 ൽ ​എ​ത്തി​യി​രു​ന്നു. ​​ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തോ​ടെ പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം ആ​രം​ഭി​ച്ച​ശേ​ഷം രൂ​പ​യു​ടെ മൂ​ല്യം ഏ​ക​ദേ​ശം 3.5 ശ​ത​മാ​ന​മാ​ണ് ഇ​ടി​ഞ്ഞ​ത്.

രൂ​പ​യു​മാ​യു​ള്ള വി​നി​മ​യ നി​ര​ക്കി​ൽ മ​റ്റു ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ​യും ക​റ​ൻ​സി​ക​ളി​ൽ വെ​ള്ളി​യാ​ഴ്ച ഉ​യ​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി. ഒ​രു കു​വൈ​ത്ത് ദീ​നാ​റി​ന് 306 രൂ​പ​യും ഒ​മാ​നി റി​യാ​ലി​ന് 245 രൂ​പ​യും ബ​ഹ്‌​റൈ​ൻ ദീ​നാ​ർ 250 രൂ​പ​ക്ക് മു​ക​ളി​ലു​മാ​ണ് വി​നി​മ​യ​നി​ര​ക്ക് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. യു.​എ.​ഇ, സൗ​ദി ക​റ​ൻ​സി​ക​ളും വ​ലി​യ ഉ​യ​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി.

എ​ണ്ണ വി​ല​യി​ലെ വ​ർ​ധ​ന തു​ട​രു​ക​യാ​ണെ​ങ്കി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ രൂ​പ​യു​ടെ മൂ​ല്യം ഇ​നി​യും കു​റ​യാ​ൻ സാ​ധ്യ​ത​യു​ണ്ട്. രൂ​പ​ക്കെ​തി​രെ റി​യാ​ലി​ന്റെ വി​നി​മ​യ നി​ര​ക്ക് ഉ​യ​രു​ന്ന​ത് പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​ണ്. നാ​ട്ടി​ലേ​ക്ക് പ​ണം അ​യ​ക്കു​മ്പോ​ൾ ഉ​യ​ർ​ന്ന തു​ക ല​ഭി​ക്കും. എ​ന്നാ​ൽ നാ​ട്ടി​ൽ വ​സ്തു​ക്ക​ളു​ടെ വി​ല ഉ​യ​രാ​ൻ രൂ​പ​ക്ക് ​ത​ക​ർ​ച്ച ഇ​ട​യാ​ക്കും എ​ന്ന​ത് ആ​ശ​ങ്ക​സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian rupeeQatar NewsQatar Riyalgulf news malayalam
News Summary - Indian rupee hits record low; Qatari riyal gains in exchange rate
Next Story