Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇന്ത്യൻ പ്രവാസികൾക്ക്​...

ഇന്ത്യൻ പ്രവാസികൾക്ക്​ സൗജന്യ നിയമസഹായ ക്ലിനിക്​ ഇന്ന്

text_fields
bookmark_border
ഇന്ത്യൻ പ്രവാസികൾക്ക്​ സൗജന്യ നിയമസഹായ ക്ലിനിക്​ ഇന്ന്
cancel

ദോ​ഹ: ഐ.​സി.​ബി.​എ​ഫി​​െൻറ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്കാ​യു​ള്ള നാ​ലാ​മ​ത്​ നി​യ​മ​ക്ലി​നി​ക്ക്​ വ്യാ​ഴാ​ഴ്​​ച ന​ട​ക്കും. വൈ​കീ​ട്ട്​ അ​ഞ്ചു​മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യാ​ണ്​ പ​രി​പാ​ടി. പ​​ങ്കെ​ടു​ക്കാ​നാ​യി 70406468 എ​ന്ന ഹെ​ൽ​പ്​​ലൈ​ൻ ന​മ്പ​റി​ൽ വി​ളി​ച്ച്​ മൂ​ൻ​കൂ​ട്ടി ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം. പ്ര​വാ​സി​ക​ൾ​ക്ക്​ ഖ​ത്ത​റി​ലെ നി​യ​മ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ബോ​ധ​വ​ത്​​ക​ര​ണ ക്ലാ​സും ന​ൽ​കു​ന്നു​ണ്ട്. എ​ല്ലാ മാ​സ​വും ഓ​രോ വി​ഷ​യം കേ​ന്ദ്രീ​ക​രി​ച്ചാ​കും ക്ലാ​സ്​ ന​ട​ക്കു​ക​. കോ​ച്ചേ​രി ആ​ൻ​ഡ്​ പാ​ർ​ട്​​ണേ​ഴ്​​സി​ലെ നി​യ​മ​വി​ദ​ഗ്​​ധ​രാ​ണ്​ ഇ​തി​നു​ നേ​തൃ​ത്വം ന​ൽ​കു​ക. ‘തൊ​ഴി​ൽ ക​രാ​ർ’ എ​ന്ന വി​ഷ​യ​ത്തി​ലാ​ണ്​ ഇ​ത്ത​വ​ണ​ത്തെ ക്ലാ​സ്. ഇ​ന്ന്​ നി​യ​മ​ക്ലി​നി​കി​ൽ പ​​ങ്കെ​ടു​ക്കാ​ൻ വ​രു​ന്ന​വ​ർ​ക്ക്​ ഈ ​ക്ലാ​സി​ലും സൗ​ജ​ന്യ​മാ​യി പ​​ങ്കെ​ടു​ക്കാം. നി​യ​മ​സേ​വ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യാ​ണ്.നി​യ​മ​സം​ബ​ന്ധ​മാ​യ പ്ര​ശ്​​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന ഇ​ന്ത്യ​ൻ​പ്ര​വാ​സി​ക​ൾ​ക്ക്​ ഉ​പ​ദേ​ശ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​നാ​ണ്​ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ അ​പെ​ക്​​സ്​ സം​ഘ​ട​ന​യാ​യ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ബെ​ന​വ​ല​ൻ​റ്​ ഫോ​റം (ഐ.​സി.​ബി.​എ​ഫ്) സൗ​ജ​ന്യ​നി​യ​മ​സ​ഹാ​യ ക്ലി​നി​ക്​ തു​ട​ങ്ങി​യ​ത്. അ​ഡ്വ. നി​സാ​ർ കോ​ച്ചേ​രി​യും സം​ഘ​വു​മാ​ണ്​ ഇ​തി​ന്​ നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. തു​​മാ​​മ റോ​​ഡി​​ല്‍ തൈ​​സീ​​ര്‍ പെ​​ട്രോ​​ള്‍ സ്​​റ്റേ​​ഷ​​ന് പി​​റ​​കി​​ലാ​യു​ള്ള ഇ​​ൻ​റ​​ഗ്രേ​​റ്റ​​ഡ് ഇ​​ന്ത്യ​​ന്‍ ക​​മ്യൂ​​ണി​​റ്റി സെ​​ൻ​റ​​റി​ലെ (െഎ.​െ​എ.​സി.​സി) ഐ.​സി.​ബി.​എ​​ഫ് ഒാ​ഫി​സി​ലാ​ണ്​ ലീ​ഗ​ൽ ക്ലി​നി​ക്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്​.


എ​ല്ലാ​മാ​സ​വും മൂ​ന്നാ​മ​ത്തെ വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ അ​ഞ്ചു​മു​ത​ൽ ഏ​ഴു​വ​രെ​യാ​ണ്​ ക്ലി​നി​ക്​ പ്ര​വ​ർ​ത്തി​ക്കു​ക. നി​ല​വി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ഒ ാ​പ​ൺ​ഹൗ​സ്​ ന​ട​ക്കു​ന്ന​ത്​ മാ​സ​ത്തി​ലെ നാ​ലാ​മ​ത്തെ വ്യാ​ഴാ​ഴ്​​ച​യാ​ണ്. നി​യ​മ​ക്ലി​നി​ക്​ അ​തി​നു​ തൊ​ട്ടു​മു​മ്പു​ള്ള വ്യാ​ഴാ​ഴ്​​ച ആ​യ​തി​നാ​ൽ ക്ലി​നി​ക്കി​ൽ എ​ത്തു​ന്ന ​പ്ര​ധാ​ന​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ അ​ടു​ത്ത ആ​ഴ്​​ച ന​ട​ക്കു​ന്ന ഒാ​പ​ൺ​ഹൗ​സി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്താ​മെ​ന്ന സൗ​ക​ര്യ​വു​മു​ണ്ട്. ഇ​തി​നാ​ലാ​ണ്​ ഈ ​ദി​വ​സം തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഖ​ത്ത​റി​ൽ വി​വി​ധ ത​ര​ത്തി​ലു​ള്ള ബു​​ദ്ധി​​മു​​ട്ടു​​ക​​ള്‍ നേ​​രി​​ടു​​ന്ന ഇ​​ന്ത്യ​​ന്‍ പ്ര​​വാ​​സി​​ക​​ള്‍ക്ക് ആ​​വ​​ശ്യ​​മാ​​യ സ​​ഹാ​​യ​​മെ​​ത്തി​​ക്കു​​ക​​യാ​​ണ് ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ അ​പെ​ക്​​സ്​ സം​ഘ​ട​ന​യാ​യ ഐ.​​സി.​ബി.​എ​​ഫ് ചെ​​യ്യു​​ന്ന​​ത്. നി​യ​മ​ക്കു​രു​ക്കി​ൽ​െ​പ​ട്ട്​ ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​ര​വ​ധി പ്ര​വാ​സി​ക​ൾ ഖ​ത്ത​റി​ലു​ണ്ട്. ചെ​ക്ക്​ കേ​സു​ക​ളി​ൽ പെ​ട്ട്​ നി​ര​വ​ധി മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള​വ​രാ​ണ്​ ത​ട​വി​ൽ ക​ഴി​യു​ന്ന​ത്. ഇ​ത്ത​ര​ക്കാ​ർ​ക്ക്​ നി​യ​മ​ക്ലി​നി​ക്​​ ഏ​റെ ​പ്ര​യോ​ജ​ന​ക​ര​മാ​ണ്. തൊ​ഴി​ൽ സം​ബ​ന്ധ​മാ​യ നി​യ​മ​പ്ര​ശ്ന​ങ്ങ​ൾ ഉ​ള്ള​വ​ര​ട​ക്കം നി​ര​വ​ധി പേ​രാ​ണ്​ മു​മ്പ്​ ന​ട​ന്ന ക്ലി​നി​ക്കു​ക​ളി​ൽ എ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsindian pravasi
News Summary - indian pravasi-qatar-gulf news
Next Story