ഇന്ത്യൻ ഫാർമ ഫുട്ബാൾ ലീഗ്; ബ്ലാക്ക് ആൻഡ് വൈറ്റ് എഫ്.സി ഹിലാൽ ചാമ്പ്യന്മാർ
text_fieldsഇന്ത്യൻ ഫാർമ ഫുട്ബാൾ ലീഗിൽ ചാമ്പ്യന്മാരായ ബ്ലാക്ക് ആൻഡ് വൈറ്റ് എഫ്.സി ഹിലാൽ
ദോഹ: ഖത്തറിലെ ഇന്ത്യൻ ഫാർമസിസ്റ്റുമാരുടെ കൂട്ടായ്മയായ ഫാർമ ക്ലബിന്റെ നേതൃത്വത്തിൽ നടന്ന ഇന്ത്യൻ ഫാർമ ഫുട്ബാൾ പ്രീമിയർ ലീഗ് ഫുട്ബാൾ പ്രേമികൾക്ക് ആവേശമായി. എം.ഐ.സി ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിന്റെ ഫൈനലിൽ ബ്ലാക്ക് ആൻഡ് വൈറ്റ് എഫ്.സി ഹിലാൽ, ശക്തരായ ജിംഖാന എഫ്.സി മാർക്കിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-0 ന് തോൽപിച്ച് ചാമ്പ്യന്മാരായി.
നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ അവസാനിച്ച മത്സരത്തിൽ, പെനാൽറ്റി ഷൂട്ടൗട്ടിൽ ബ്ലാക്ക് ആൻഡ് വൈറ്റ് എഫ്.സി മികച്ച പ്രകടനം നടത്തുകയായിരുന്നു. ടൂർണമെന്റിലെ മികച്ച ഗോൾ കീപ്പറായി അബ്ദുൽ റഹ്മാൻ എരിയാൽ നെയും ടോപ് സ്കോററായി സാജാസിനെയും മികച്ച പ്ലെയറായി ഫോറോസിനെയും മികച്ച ഡിഫെൻഡറായി ശണീബിനെയും തിരഞ്ഞെടുത്തു.
മുൻ സംസ്ഥാന ഫുട്ബാൾ തരാം അബ്ദുൽ ബാസിത് വിജയികൾക്കുള്ള ട്രോഫിയും മെഡലുകളും വിതരണം ചെയ്തു. മത്സരങ്ങൾ ഹാൻസൺ, ഷാൻ, നിഖിലേഷ് എന്നിവർ നിയന്ത്രിച്ചു.മത്സരങ്ങൾക്ക് ആരിഫ് ബംബ്രാണ, മുഹമ്മദ് നവാസ്, അൽത്താഫ്, മഷൂദ്, അബ്ദുൽ റഹിമാൻ എരിയാൽ, ശനീബ് അരീക്കോട്, അമീർ അലി, ഹനീഫ് പേരാൽ, ജാഫർ വാക്ര, സകീർ മുല്ലകൾ, അബ്ദുൽ കരീം, ഇക്ബാൽ തുടങ്ങിയവർ നേതൃത്വം നൽകി.

