Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഭരണാധികാരികളുടെ...

ഭരണാധികാരികളുടെ പിടിയിൽ ഇന്ത്യൻ മാധ്യമങ്ങൾക്ക്​ ശ്വാസംമുട്ടുന്നു -ശശി തരൂർ

text_fields
bookmark_border
ഭരണാധികാരികളുടെ പിടിയിൽ ഇന്ത്യൻ മാധ്യമങ്ങൾക്ക്​ ശ്വാസംമുട്ടുന്നു -ശശി തരൂർ
cancel
camera_alt

ഖത്തർ ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച വെബിനാറിൽ ഡോ. ശശി തരൂർ എം.പി

സംസാരിക്കുന്നു


ഖത്തറിലെ ഇന്ത്യൻ മീഡിയ ഫോറം നടത്തിയ 'സ്വാതന്ത്ര്യാനന്തര മാധ്യമരംഗം വെല്ലുവിളികളും അതിജീവനവും' വെബിനാറിൽ സംസാരിക്കുകയായിരുന്നു

ദോഹ: ഖനികളിലേക്കയക്കുന്ന കാനറി പക്ഷികളെ പോലെ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുള്ള അവസ്ഥയാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ അഭിമുഖീകരിക്കുന്നതെന്ന് ഡോ. ശശി തരൂര്‍ എം.പി. ഇന്ത്യന്‍ മീഡിയ ഫോറം ഖത്തര്‍ സംഘടിപ്പിച്ച 'സ്വാതന്ത്ര്യാനന്തര മാധ്യമരംഗം വെല്ലുവിളികളും അതിജീവനവും' വെബിനാറിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. മൊബൈല്‍ ഫോണ്‍ കൈയിലുള്ള ഏതൊരാളും പത്രപ്രവര്‍ത്തകനാകുന്ന കാലത്ത് സത്യവും മിഥ്യയും തിരിച്ചറിയാനാകാത്ത അവസ്ഥയാണ്. രാഷ്​ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ ഇതുപയോഗപ്പെടുത്തിയാണ് തങ്ങളുടെ സ്വാധീനവും പ്രചാരവേലകളും സംഘടിപ്പിക്കുന്നത്.

ഇന്ത്യയിലെ മാധ്യമരംഗം കടുത്ത വെല്ലുവിളിയാണ് നേരിടുന്നതെന്നും വ്യത്യസ്ത ബിസിനസുകളുള്ള മാധ്യമ മുതലാളിമാരെ പല രീതിയില്‍ പൂട്ടാന്‍ ഭരണകൂടങ്ങള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ വിശ്വാസികള്‍ മാധ്യമ സെന്‍സര്‍ഷിപ്പിനെ അംഗീകരിക്കില്ല. ബ്രേക്കിങ്​ ന്യൂസുകളിലൂടെ ന്യൂസും ന്യൂസ് മേക്കറേയും ബ്രേക്ക് ചെയ്യേണ്ടുന്ന അവസ്ഥയിലാണ് ചാനലുകള്‍. മരണങ്ങളെയും ആത്മഹത്യകളെയും വ്യക്തിപരമായ കാര്യങ്ങളെയും പോലും ബ്രേക്കിങ്​ ന്യൂസുകളിലേക്കെത്തിക്കുന്ന ദുരന്തകാലത്താണ് ഇന്ത്യയുള്ളതെന്നും അദ്ദേഹം പറഞ്ഞു.സത്യം തെളിയിക്കാന്‍ അഗ്​നിപരീക്ഷയുണ്ടായിരുന്ന കാലത്തുനിന്ന്​ മാധ്യമപരീക്ഷയുള്ള കാലത്തേക്കാണ് രാജ്യം എത്തിയത്. അവിടെ വാദിക്കുകയും വിധിക്കുകയും വിധി നടപ്പാക്കുകയുമെല്ലാം ചെയ്യുന്നത് മാധ്യമങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ലോകത്തിൻെറ വിവിധ ഭാഗങ്ങളില്‍ വായനക്കാരില്ലാതെ അച്ചടി മാധ്യമങ്ങള്‍ പൂട്ടുമ്പോള്‍ ഇന്ത്യയില്‍ ഇൻറര്‍നെറ്റ് യുഗത്തിലും പത്രങ്ങള്‍ക്കും റേഡിയോക്കും ടെലിവിഷനും മികച്ച മുന്നേറ്റം ലഭിക്കുന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.ലോകത്ത് മാധ്യമപ്രവര്‍ത്തനം അപകടകരമായ അഞ്ചു രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യയുള്ളതെന്ന് 24 ചാനല്‍ മുന്‍ അസിസ്​റ്റൻറ്​ എക്‌സിക്യൂട്ടിവ് എഡിറ്റര്‍ കൂടിയായ ഡോ. അരുണ്‍ കുമാര്‍ പറഞ്ഞു. വായനക്കാളെയും കാഴ്ചക്കാരനെയും വില്‍ക്കുന്ന ഏജൻറുമാര്‍ മാത്രമാണ് മാധ്യമങ്ങള്‍ എന്നതാണ് അവസ്ഥ. മാധ്യമപ്രവര്‍ത്തകരെ എല്ലാക്കാലത്തും ഭരണകര്‍ത്താക്കള്‍ ആശങ്കയോടെയാണ് നോക്കിയിരുന്നതെങ്കിലും ഭൂരിപക്ഷത്തോടെ ഭരിക്കാനുള്ള അവകാശം ലഭിക്കുമ്പോള്‍ മാധ്യമങ്ങളെ ശ്വാസംമുട്ടിക്കാനാണ് ഭരണകൂടങ്ങള്‍ ശ്രമിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഭരണകൂടങ്ങള്‍ മാത്രമല്ല, ഭരണകൂടത്തിൻെറ പിന്തുണയോടെ പൊതുജനങ്ങളെ ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും കേസ് കൊടുക്കുകയും തല്ലിക്കൊല്ലുകയും ചെയ്യുന്ന അവസ്ഥയും ഇന്ത്യയിലുണ്ട്. നരേന്ദ്ര ധബോല്‍ക്കറിൻെറ എട്ടാം ചരമവാര്‍ഷിക ദിനത്തിലാണ് ഇന്ത്യന്‍ മീഡിയാ ഫോറം മാധ്യമ ചര്‍ച്ച സംഘടിപ്പിച്ചതെന്ന് ഓര്‍മിച്ച ഡോ. അരുണ്‍കുമാര്‍ അദ്ദേഹത്തിൻെറ കൊലപാതകം നടത്തിയത് ഭരണകൂടമായിരുന്നില്ലെന്നും പൊതുജനങ്ങളെ ഉപയോഗപ്പെടുത്തി നടത്തിയതാണെന്നും വിശദീകരിച്ചു. മുകേഷ് അംബാനി സമ്പന്നന്‍ മാത്രമല്ല ഇന്ത്യയിലെ അഭിപ്രായങ്ങള്‍ രൂപവത്​കരിക്കുന്നയാള്‍ കൂടിയാണെന്ന് ടൈം മാഗസിൻെറ സര്‍വേ കാണിക്കുന്നു. അതുകൊണ്ട്​ വാച്ച് ഡോഗായി മാധ്യമങ്ങള്‍ക്ക് ഇനി നിലനില്‍ക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വിശദീകരിച്ചു.ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ വെബിനാര്‍ ഉദ്ഘാടനം ചെയ്തു. നോര്‍ക്ക ഡയറക്ടര്‍മാരായ സി.വി. റപ്പായി, ജെ.കെ. മേനോന്‍, ഐ.സി.ബി.എഫ് പ്രസിഡൻറ്​ സിയാദ് ഉസ്മാന്‍, ഐ.എസ്.സി പ്രസിഡൻറ്​ ഡോ. മോഹന്‍ തോമസ്, ഐ.എം.എഫ്​ ജനറൽ സെക്രട്ടറി റഫീഖ് വടക്കേക്കാട് എന്നിവര്‍ സംസാരിച്ചു. ഐ.എം.എഫ് പ്രസിഡൻറ്​ പി.സി. സൈഫുദ്ദീൻ അധ്യക്ഷതവഹിച്ച വെബിനാറിൽ ട്രഷറർ ഷഫീഖ്​ അറക്കൽ സ്വാഗതവും വൈസ് പ്രസിഡൻറ്​​ മുഹമ്മദലി നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shashi tharoor
News Summary - Indian media suffocates at the hands of rulers: Shashi Tharoor
Next Story