ഇന്ത്യന്‍ മീഡിയഫോറം ഖത്തര്‍ വെബിനാര്‍ ഇന്ന്
text_fieldsഅംബാസഡർ ദീപക് മിത്തൽ ഉദ്ഘാടനം ചെയ്യും; ഡോ. ശശി തരൂരും അരുണ്‍ കുമാറും മുഖ്യാതിഥികള്‍
ദോഹ: ഇന്ത്യന്‍ സ്വാതന്ത്ര്യത്തിൻെറ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് ഖത്തർ ഇന്ത്യന്‍ മീഡിയഫോറം സംഘടിപ്പിക്കുന്ന വെബിനാര്‍ വെള്ളിയാഴ്ച. ഖത്തര്‍ സമയം വൈകീട്ട് ഏഴിന് പരിപാടി ആരംഭിക്കും. 'സ്വാതന്ത്ര്യാനന്തര മാധ്യമരംഗം: വെല്ലുവിളികളും അതിജീവനവും' എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന വെബിനാറിൽ ഡോ. ശശി തരൂർ എം. പി മുഖ്യാതിഥിയാവും. ഖത്തർ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ഉദ്ഘാടനം ചെയ്യും. ട്വൻറിഫോർ ന്യൂസ് ചാനൽ മുൻ അസി. എക്സിക്യൂട്ടിവ് എഡിറ്റർ ഡോ. അരുൺ കുമാർ മുഖ്യ പ്രഭാഷണം നടത്തും. നോര്‍ക്ക ഡയറക്ടര്‍മാരായ സി.വി. റപ്പായി, ജെ.കെ. മേനോന്, ഐ.സി.സി പ്രസിഡൻറ് പി.എന്‍. ബാബുരാജന്, ഐ.സി.ബി.എഫ് പ്രസിഡൻറ് സിയാദ് ഉസ്മാന്, ഐ.എസ്.സി പ്രസിഡൻറ് ഡോ. മോഹന്‍ തോമസ് എന്നിവര്‍ ആശംസകൾ നേർന്ന് സംസാരിക്കും. സൂം പ്ലാറ്ഫോം വഴി നടക്കുന്ന വെബിനാര്‍ ഖത്തര്‍ ഇന്ത്യന്‍ മീഡിയഫോറത്തിെൻറ ഫേസ്ബുക്ക് പേജ് വഴി തത്സമയം കാണാനും അവസരമൊരുക്കിയിട്ടുണ്ടെന്ന് ഖത്തര്‍ ഇന്ത്യന്‍ മീഡിയ ഫോറം ഭാരവാഹികള്‍ അറിയിച്ചു.