ഇന്ത്യൻ വിവാഹങ്ങൾക്കുള്ള വേദിയായി ഖത്തർ മാറുന്നു
text_fieldsദോഹ: ഇന്ത്യക്കാരുടെ വിവാഹങ്ങൾക്കുള്ള പ്രിയപ്പെട്ട േവദിയായി ഖത്തർ മാറുന്നു. തങ്ങളുടെ മക്കളുെടയും ബന്ധുക് കളുടെയുമൊക്കെ വിവാഹം നടത്താനുള്ള ഇടമായി ഖത്തറിനെ തെരഞ്ഞെടുക്കുന്ന ഇന്ത്യക്കാർ കൂടുകയാണ്. ഇത്തരത്തിലും ഖത്തർ ടൂറിസം ആഗോള ഭൂപടത്തിൽ ഇടംപിടിക്കുകയാണ്. അടുത്ത വർഷം ആറ് ഇന്ത്യൻ വിവാഹങ്ങൾ ക്കാണ് ഖത്തർ വേദിയാകുന്നത്. 2018ലും നിരവധി ഇന്ത്യൻ വിവാഹങ്ങൾ ഖത്തറിൽ നടന്നു. ഇന്ത്യക്കാർക്ക് ഒാ ൺഅറൈവൽ വിസ വഴി വിസയില്ലാതെ തന്നെ ഖത്തറിൽ എത്താനാകുമെന്ന എളുപ്പവും ഇതിന് കാരണമാണ്. ആയിരക്കണക്കിന് അത ിഥികൾ പങ്കെടുക്കുന്ന വിവാഹങ്ങൾ വിദേശത്ത് നടത്തുമ്പോൾ വിസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഏറെ ശ്രമകരമാണ്.
ഇതിനാൽ ഒാൺഅറൈവൽ വിസ ഉപയോഗപ്പെടുത്തുേമ്പാൾ ഇത്തരത്തിലുള്ള നൂലാമാലകൾ ഇല്ല താനും. വിവാഹങ്ങൾ നടത്താൻ പറ്റിയ നിരവധി ഹാളുകളും ഹോട്ടലുകളും കൺവെൻഷൻ സെൻറുകളുമെല്ലാ ഖത്തറിലുള്ളതിനാൽ ഇന്ത്യക്കാരായ ആളുകൾ ഇവിടെ വച്ച് വിവാഹങ്ങളും വിവാഹപാർട്ടികളും നടത്താൻ കൂടുതൽ ഇഷ്ടപ്പെടുന്നതായി ടൂറിസം അധികൃതർ പറയുന്നു. അതേ സമയം ഖത്തർ സന്ദർശിക്കുന്ന ഇന്ത്യൻ സന്ദർശകരുടെ എണ്ണത്തിൽ 2018ൽ വൻവർധനവാണുള്ളതെന്ന് കണക്കുകൾ പറയുന്നു.
25ശതമാനമാണ് വർധന. ഈ വർഷം ജനുവരി മുതൽ 3.35 ലക്ഷത്തിലേറെ ഇന്ത്യക്കാരാണ് ഖത്തറിലെത്തിയത്. മുൻവർഷം ഇതേ കാലവളവിനെ അപേക്ഷിച്ച് 25% വർധനയാണിത്. ഇന്ത്യയിൽ നിന്നു കൂടുതൽ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് ഖത്തർ ദേശീയ ടൂറിസം കൗൺസിൽ(എൻടിസി) പ്രത്യേക പദ്ധതികൾ ആവിഷ്ക്കരിക്കുന്നുണ്ട്.
ഇതുസംബന്ധിച്ച് എൻടിസിയും ഇന്ത്യയിലെ കോക്സ് ആൻഡ് കിങ്സും ധാരണയിലെത്തി. കോക്സ് ആൻഡ് കിങ്സ് ഖത്തറിൽ കഴിഞ്ഞ ദിവസം ട്രാവൽ ഏജൻറ് പരിശീലന ക്യാമ്പ് നടത്തിയിരുന്നു. 260 ട്രാവൽ ഏജൻറുമാരാണ് ഇതിൽ പങ്കെടുത്തത്. ഖത്തറിലെ ടൂറിസം കേന്ദ്രങ്ങൾ നേരിട്ട് പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യം.
എല്ലാ ഇന്ത്യൻ നഗരങ്ങളിൽ നിന്നും മണിക്കൂറുകൾ മാത്രം യാത്ര ചെയ്താൽ എത്തിച്ചേരാവുന്ന ടൂറിസം കേന്ദ്രമാണ് ഖത്തർ. ദോഹയിൽ നിന്ന് ഇന്ത്യൻ നഗരങ്ങളിലേക്ക് ആഴ്ചയിൽ 176 വിമാന സർവീസുകളുമുണ്ട്.
പടിഞ്ഞാറൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കും യോജിച്ച ഇടത്താവളമാണ് ഖത്തറെന്നും എൻടിസിയിലെ റാഷിദ് അൽ ഖുറേസി പറയുന്നു. ഇന്ത്യൻ വിപണിക്ക് വളരെയധികം പ്രാധാന്യമാണ് ഖത്തർ ദേശീയ ടൂറിസം കൗൺസിൽ നൽകുന്നത്. ഖത്തറിെൻറ തനതായ പൈതൃകവും അറേബ്യൻ ആതിഥേയ മര്യാദയും അനുഭവിക്കാനാണ് ഇന്ത്യൻ സന്ദർശകരെ ക്ഷണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറിെൻറ ടൂറിസം പ്രചാരണത്തിനായി എൻടിസി നടത്തുന്ന ശ്രമങ്ങൾ ശ്രദ്ധേയമാണെന്ന് കോക്സ് ആൻഡ് കിങ്സ് റിലേഷൻഷിപ്സ് വിഭാഗം മേധാവി കരൺ ആനന്ദ് പറഞ്ഞു. ഇന്ത്യയിലെ ഒട്ടുമിക്ക നഗരങ്ങളിൽ നിന്നും ഖത്തറിലേക്ക് നേരിട്ടുള്ള വിമാനങ്ങളുണ്ട്. അടുത്ത 12 മാസത്തിനുള്ളിൽ ഒട്ടേറെ പുതിയ പദ്ധതികൾ ഖത്തർ ടൂറിസം പ്രഖ്യാപിക്കുന്നുമുണ്ട്. ഇതോടെ കൂടുതൽ ഇന്ത്യക്കാർ ഖത്തറിൽ എത്തും. അടുത്തിടെ ഇന്ത്യയിൽ ഖത്തർ ടൂറിസം തങ്ങളുടെ ഒാഫിസ് തുറന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
