ഇന്ത്യൻ വിദേശകാര്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കറും പത്നിയും ശൈഖ് ഫൈസൽ മ്യൂസിയം ഉടമ ശൈഖ് ഫൈസൽ ബിൻ ഖാസിം ആൽഥാനിക്കൊപ്പം
ദോഹ: മൂന്നു ദിവസത്തെ ഖത്തർ സന്ദർശനത്തിനെത്തിയ ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തി. പുതുവർഷദിനം ഉൾപ്പെടെ മൂന്നു ദിവസ പര്യടനത്തിനായിരുന്നു ഇന്ത്യൻ വിദേശകാര്യമന്ത്രി ഖത്തറിലെത്തിയത്.
സന്ദർശനം പൂർത്തിയാക്കി മടങ്ങിയതിനു പിന്നാലെ 2025ലെ ആദ്യ നയതന്ത്ര ദൗത്യം എന്ന വാക്കുകളോടെയാണ് ‘എക്സ്’ പ്ലാറ്റ്ഫോം വഴി മന്ത്രി കൂടിക്കാഴ്ച വിവരം പങ്കുവെച്ചത്. ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി സഹകരണവും മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിഷയങ്ങൾ ചർച്ച ചെയ്തതായി അദ്ദേഹം അറിയിച്ചു.
എന്നാൽ, കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഇരു മന്ത്രാലയങ്ങളും പങ്കുവെച്ചിട്ടില്ല.പര്യടനത്തിനിടെ ഷഹാനിയയിലെ ശൈഖ് ഫൈസൽ മ്യൂസിയവും മന്ത്രി ഡോ. എസ്. ജയ്ശങ്കറും ഭാര്യ ക്യോകോ ജയ്ശങ്കറും സന്ദർശിച്ചു. അംബാസഡർ വിപുൽ ഉൾപ്പെടെ ഖത്തറിലെ നയതന്ത്ര സംഘവും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. മ്യൂസിയം ഉടമ ശൈഖ് ഫൈസൽ ബിൻ ഖാസിം ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെയും മ്യൂസിയത്തിലെ പ്രദർശന വസ്തുകൾ കാണുന്നതിന്റെയും ചിത്രങ്ങൾ മ്യൂസിയം പേജിൽ പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

