ഇന്ത്യൻ വിദേശകാര്യ മന്ത്രിയും ഖത്തർ പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി
text_fieldsഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തുന്നു.
ദോഹ: ദോഹ ഫോറത്തിൽ പങ്കെടുക്കാനെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തി.
ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി സൗഹൃദം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ക്രിയാത്മകമായ ചർച്ചകൾ നടത്തിയതായി കൂടിക്കാഴ്ചക്കുശേഷം ഡോ. എസ്. ജയ്ശങ്കർ ‘എക്സ്’ പ്ലാറ്റ്ഫോമിൽ കുറിച്ചു.
ഗസ്സയും സിറിയയും ഉൾപ്പെടെ മേഖലയിലെ വിവിധ വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു. ഖത്തർ വാണിജ്യ വ്യവസായ മന്ത്രി ശൈഖ് ഫൈസൽ ബിൻഥാനി ബിൻ ഫൈസൽ ആൽഥാനിയുമായി മന്ത്രി കൂടിക്കാഴ്ച നടത്തി.

