ഇന്ത്യന്‍ എംബസിക്ക് കീഴിലെ സംഘടനകളുടെ ഭരണസമിതി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
text_fieldsദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകള്‍ക്ക് പുതിയ ഭാരവാഹികളെ കണ്ടത്തൊനുളള തെരഞ്ഞെടുപ്പ് ദിനങ്ങള്‍ പ്രഖ്യാപിച്ചു. സാംസ്കാരിക സംഘടനയായ ഇന്തന്‍ കള്‍ച്ചറല്‍ സെന്‍റര്‍ (ഐ.സി.സി), വ്യാപാര വാണിജ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയായ ഇന്ത്യന്‍ ബിസ്നസ്സ് ആന്‍റ് പ്രൊഫഷണല്‍ നെറ്റ് വര്‍ക്ക് (ഐ.ബി.പി.എന്‍), ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍ (ഐ.സി.സി),പ്രവാസി ക്ഷേമ സംഘടനയായ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്‍റ് ഫോറം ( ഐ.സി.ബി.എഫ്) എന്നിവയിലേക്കാണ് തെരഞ്ഞെടുപ്പ് ആഗതമായിരിക്കുന്നത്. ഐ.സി.സി തെരഞ്ഞെടുപ്പ് നവംമ്പര്‍ 24 നാണ് നിശ്ചയിച്ചിട്ടുള്ളത്. ഐ.ബി.പി.എന്‍ തെരഞ്ഞെടുപ്പ് നവംമ്പര്‍ 20 നും ഐ.സി.ബി.എഫ് തെരഞ്ഞെടുപ്പ് നവംമ്പര്‍ 22 നും നടക്കും. ഇത് സംബന്ധിച്ച് അറിയിപ്പ് എംബസി അധികൃതര്‍ സംഘടനാ നേതൃത്വങ്ങള്‍ക്ക് നല്‍കി കഴിഞ്ഞു. ഒൗദ്യോഗികമായ അറിയിപ്പുകളും മറ്റും ഇനിയെ ഉണ്ടാകൂ എന്നറിയുന്നു. മുന്‍ കാലത്തെല്ലാം തെരഞ്ഞെടുപ്പുകളില്‍ കടുത്ത മല്‍സരവും വോട്ട് ചോദിക്കലിന്‍െറ ആവേശവും ഒക്കെ പ്രകടമായിരുന്നു. ഖത്തറിലെ ഏതാണ്ട് 80 ല്‍ അധികം പ്രവാസി സംഘടനകളുടെ മാതൃസംഘടയായാണ് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍. ഗിരീഷ് കുമാറാണ് ഇപ്പോഴത്തെ പ്രസിഡന്‍റ്. കെ.എം വര്‍ഗീസ് പ്രസിഡന്‍റായ ഭരണസമിതിയാണ് ഐ.ബി.പി.എന്നിന് നേതൃത്വലുള്ളത്. എംബസിക്ക് കീഴില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഐ.സി.ബി.എഫില്‍ അരവിന്ദ് പട്ടേലാണ് പ്രസിഡന്‍റ്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തന്നെ പാനലുകളെ കുറിച്ചുള്ള ആലോചനകളും ഊര്‍ജിതമായിട്ടുണ്ട്. ആരൊക്കെ സ്ഥാനാര്‍ഥികളാകണമെന്ന കാര്യത്തില്‍ തന്നെ രൂപരേഖകളായിട്ടുണ്ടെന്നും അറിയുന്നു. അതിന്‍െറ തെളിവാണത്രെ ചിലര്‍ ഇപ്പോള്‍ തന്നെ രഹസ്യമായി പിന്തുണ തേടിത്തുടങ്ങിയിരിക്കുന്നതും. എന്നാല്‍ പ്രചരണത്തില്‍ ശുക്ഷ്കാന്തി കാട്ടുന്നവരെയല്ല മറിച്ച് തെരഞ്ഞെടുക്കപ്പെട്ടാലും ഊര്‍ജിതമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ പൊതുസ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ച് തെരഞ്ഞെടുക്കേണ്ടതെന്നാണ് ഇതുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരില്‍ ചിലരുടെ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
