Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ​ന്ത്യ​ൻ എം​ബ​സി പ്രവൃത്തിസമയം പുതുക്കി

text_fields
bookmark_border
രാ​വി​ലെ എ​ട്ടു മു​ത​ൽ ഉ​ച്ച​ക്ക് ര​ണ്ടു​വ​രെ വിവിധ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കും
ഇ​ന്ത്യ​ൻ എം​ബ​സി പ്രവൃത്തിസമയം പുതുക്കി
cancel

ദോ​ഹ: ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്കാ​യി എം​ബ​സി ന​ൽ​കു​ന്ന വി​വി​ധ കോ​ൺ​സു​ല​ർ സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റം വ​രു​ത്തി. അ​റ്റ​സ്റ്റേ​ഷ​ൻ, പ​വ​ർ ഓ​ഫ് അ​റ്റോ​ർ​ണി (പി..​ഒ.​എ), എ​ൻ.​ആ​ർ.​ഐ സേ​വ​ന​ങ്ങ​ൾ, നോൺ ഒബജക്ഷൻ സർട്ടിഫിക്കറ്റ് (എ​ൻ.​ഒ.​സി) തു​ട​ങ്ങി വി​വി​ധ സേ​ന​ങ്ങ​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും വി​ത​ര​ണ​ത്തി​നു​മു​ള്ള സ​മ​യ​ത്തി​ലാ​ണ് മാ​റ്റം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​നി മു​ത​ൽ രാ​വി​ലെ എ​ട്ടു മു​ത​ൽ ഉ​ച്ച​ക്ക് ര​ണ്ടു​വ​രെ ഈ ​സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കു​മെ​ന്ന് എം​ബ​സി അധികൃതർ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. നേ​ര​ത്തേ 12 മു​ത​ൽ വൈകീട്ട് 4 വ​രെ ആ​യി​രു​ന്നു പ്ര​വ​ർ​ത്ത​ന സ​മ​യം. സെ​പ്റ്റം​ബ​ർ 27 ഞായർ ​മു​ത​ൽ പുതിയ സമയക്രമം പ്രാ​ബ​ല്യ​ത്തി​ൽ വ​രും. സേ​വ​ന​ങ്ങ​ൾ​ക്കാ​യി എം​ബ​സി സ​ന്ദ​ർ​ശി​ക്കു​ന്ന പ്ര​വാ​സികൽ പു​തി​യ സ​മ​യ​ക്ര​മം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും, അ​തി​ന​നു​സ​രി​ച്ച് യാ​ത്ര​ക​ളും അ​പ്പോ​യി​ന്റ്മെ​ന്റു​ക​ളും ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indian Embassy revised working hours
Next Story