സൗദി അറേബ്യ വഴി നാട്ടിലേക്ക് മടങ്ങാം; ട്രാൻസിറ്റ് വിസയിലുള്ളവർക്ക് സഹായമൊരുക്കി ദോഹയിലെ ഇന്ത്യൻ എംബസി
text_fieldsദോഹ: ദോഹയിൽനിന്ന് നാട്ടിലേക്കോ മറ്റു രാജ്യങ്ങളിലേക്കോ യാത്ര തടസ്സപ്പെട്ട ട്രാൻസിറ്റ് വിസയിലുള്ള ഇന്ത്യൻ പൗരന്മാർക്ക് സൗദി അറേബ്യ വഴി യാത്ര ചെയ്യുന്നതിന് ട്രാൻസിറ്റ് വിസ ലഭ്യമാക്കുന്നതിന് സഹായവുമായി ഖത്തറിലെ ഇന്ത്യൻ എംബസി. സൗദി അറേബ്യയിൽ നിന്ന് പുറത്തേക്ക് പോകുന്നതിനുള്ള കൺഫേം ടിക്കറ്റ് കൈവശമുള്ളവർക്ക് മാത്രമാണ് ഈ സൗകര്യം ലഭിക്കുക. താൽപര്യമുള്ളവർക്ക് https://forms.gle/oTwqEQYa4z22oX4W7 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.
രജിസ്ട്രേഷന് ഖത്തറിലേക്ക് വന്ന വിമാന ടിക്കറ്റിന്റെ പകർപ്പ്, സൗദി അറേബ്യയിൽനിന്ന് നാട്ടിലേക്കോ മറ്റ് രാജ്യങ്ങളിലേക്കോ പോകുന്നതിനുള്ള ടിക്കറ്റും സമർപ്പിക്കേണ്ടതാണ്. സൽവ ബോർഡർ ക്രോസിങ് വരെയുള്ള യാത്രയും, അതിനുശേഷം എയർപോർട്ടിലേക്കുള്ള യാത്രയും ഉൾപ്പെടെ എല്ലാ യാത്രാ ക്രമീകരണങ്ങളും ചെലവുകളും വ്യക്തികൾ സ്വന്തം വഹിക്കേണ്ടതാണ്. സൗകര്യം ലഭ്യമാക്കുന്നതിന് എംബസിക്ക് ചുരുങ്ങിയത് 48 മണിക്കൂർ സമയം ആവശ്യമായതിനാൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്നും എംബസി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

