Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലൈ​റ്റു​ക​ൾ...

ലൈ​റ്റു​ക​ൾ തെ​ളി​യി​ക്കാ​തെ രാ​ത്രി​യാ​ത്ര വേ​ണ്ട; സു​ര​ക്ഷാ മു​ന്ന​റി​യി​പ്പു​മാ​യി ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

text_fields
bookmark_border
ലൈ​റ്റു​ക​ൾ തെ​ളി​യി​ക്കാ​തെ രാ​ത്രി​യാ​ത്ര വേ​ണ്ട; സു​ര​ക്ഷാ മു​ന്ന​റി​യി​പ്പു​മാ​യി ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം
cancel

ദോ​ഹ: രാ​ത്രി​യി​ൽ വാ​ഹ​ന​ത്തി​ന്റെ ലൈ​റ്റു​ക​ൾ തെ​ളി​യി​ക്കാ​തെ യാ​ത്ര​ചെ​യ്യു​ന്ന​ത് ഗു​രു​ത​ര​മാ​യ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​മാ​ണെ​ന്ന് ഓ​ർ​മി​പ്പി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. രാ​ജ്യ​ത്തെ നി​യ​മ​മ​നു​സ​രി​ച്ച് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ലൈ​റ്റു​ക​ൾ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ന്ന​ത് കു​റ്റ​ക​ര​മാ​ണെ​ന്നും ഡ്രൈ​വ​ർ​മാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം ബോ​ധ​വ​ൽ​ക്ക​ര​ണ സ​ന്ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

സൂ​ര്യാ​സ്ത​മ​യം മു​ത​ൽ സൂ​ര്യോ​ദ​യം വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ ലൈ​റ്റു​ക​ൾ തെ​ളി​യി​ക്കാ​തെ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കാ​ൻ പാ​ടി​ല്ല. ഗ​താ​ഗ​ത നി​യ​മ​ത്തി​ലെ ആ​ർ​ട്ടി​ക്കി​ൾ 70 അ​നു​സ​രി​ച്ച്, പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ മൂ​ട​ൽ​മ​ഞ്ഞോ മ​റ്റ് പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ മൂ​ല​മോ കാ​ഴ്ച​മ​റ​യു​ന്ന സാ​ഹ​ച​ര്യ​ങ്ങളി​ൾ ലൈ​റ്റു​ക​ൾ നി​ർ​ബ​ന്ധ​മാ​യും ഉ​പ​യോ​ഗി​ക്ക​ണം. വാ​ഹ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ലെ ഹെ​ഡ്‌​ലൈ​റ്റു​ക​ളും പി​ന്നി​ലെ ലൈ​റ്റു​ക​ളും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യി​രി​ക്ക​ണം. എ​തി​ർ​ദി​ശ​യി​ൽ വാ​ഹ​നം വ​രു​മ്പോ​ൾ മ​റ്റ് ഡ്രൈ​വ​ർ​മാ​രു​ടെ കാ​ഴ്ച ത​ട​സ്സ​പ്പെ​ടാ​തി​രി​ക്കാ​ൻ 'ഡി​പ്പ്ഡ് ബീം' ​അ​ല്ലെ​ങ്കി​ൽ സൈ​ഡ് ലൈ​റ്റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക.

നി​യ​മ​ലം​ഘ​ക​ർ​ക്ക് ഗ​താ​ഗ​ത നി​യ​മ​ത്തി​ലെ ആ​ർ​ട്ടി​ക്കി​ൾ 95 പ്ര​കാ​രം 3,000 ഖ​ത്ത​രി റി​യാ​ൽ മു​ത​ൽ 10,000 റി​യാ​ൽ വ​രെ പി​ഴ​യോ, അ​ല്ലെ​ങ്കി​ൽ ഒ​രു ആ​ഴ്ച​യി​ൽ കു​റ​യാ​ത്ത​തും ഒ​രു വ​ർ​ഷ​ത്തി​ൽ കൂ​ടാ​ത്ത​തു​മാ​യ ത​ട​വ് ശി​ക്ഷ​യോ ല​ഭി​ക്കാ​മെ​ന്ന് അ​ൽ മീ​സാ​ൻ ലീ​ഗ​ൽ പോ​ർ​ട്ട​ൽ വ്യ​ക്ത​മാ​ക്കു​ന്നു. റോ​ഡ് സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നു​മാ​യി ഡ്രൈ​വ​ർ​മാ​ർ യാ​ത്ര തി​രി​ക്കു​ന്ന​തി​ന് മു​മ്പ് വാ​ഹ​ന​ത്തി​ലെ ലൈ​റ്റു​ക​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road safetyTraffic ViolationQatar Ministry of Interior
News Summary - Indian Embassy First Secretary Dr. Eesh Singhal visits
Next Story