ഖത്തറിലേക്ക് ഇന്ത്യൻ ഗാർഹികതൊഴിൽ വിസ അപേക്ഷ ഇന്നു മുതൽ
text_fieldsദോഹ: ഖത്തറിലേക്കുള്ള ഇന്ത്യൻഗാർഹികതൊഴിലാളികൾക്കായുള്ള പുതിയ വിസ അപേക്ഷകൾ സ്വീകരിക്കുന്നത് ഇന്ത്യയിലെ ഖത്തർ വിസ സെൻററുകൾ (ക്യു.വി.സി) പുനരാരംഭിച്ചു.
അപേക്ഷകൾ ഞായറാഴ്ച മുതൽ സ്വീകരിക്കും. ഗാർഹികതൊഴിലാളികളായ പുരുഷൻമാർക്കും സ്ത്രീകൾക്കുമുള്ള അപ്പോയിൻറ്മെൻറുകൾ ഖത്തർ വിസ സെൻറുകളുടെ https://www.qatarvisacenter.com/home എന്ന സൈറ്റിലൂടെ എടുക്കാം.
മുംബൈ, ഡൽഹി, കൊൽകത്ത, ലക്നോ, ഹൈദരാബാദ്, ചെന്നെ, കൊച്ചി എന്നിവിടങ്ങളിലാണ് ക്യു.വി.സികൾ ഉള്ളത്. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് മെട്രോ സ്റ്റേഷന് സമീപം നാഷണല്‍ പേള്‍ സ്റ്റാര്‍ ബില്‍ഡിങിലാണ് കൊച്ചിയിലെ ക്യു.വി.സി. 00914461331333 എന്ന നമ്പറിലും info.ind@qatarvisacenter.com എന്ന ഇമെയില്‍ വഴിയും കേന്ദ്രങ്ങളുമായി ബന്ധപ്പെടാം.
കോവിഡ് സാഹചര്യത്തിൽ നിർത്തിവെച്ചിരുന്ന വിവിധകമ്പനികൾക്കുള്ള പുതിയ വിസഅപേക്ഷകൾ സ്വീകരിക്കൽ ഖത്തർ നേരത്തേ തന്നെ തുടങ്ങിയിരുന്നു.
എന്നാൽ ഗാർഹികതൊഴിലാളികൾക്കുള്ളത് തുടങ്ങിയിരുന്നില്ല. ഇതാണ് ഞായറാഴ്ച മുതൽ പുനരാരംഭിച്ചിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.