ദൗത്യം പൂർത്തിയാക്കി ഇന്ത്യൻ പ്രതിനിധി സംഘം
text_fieldsസുപ്രിയ സുലെ എം.പിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധി സംഘം അംബാസഡർ വിപുലിനും എംബസി ഉദ്യോഗസ്ഥർക്കുമൊപ്പം
ദോഹ: ഓപറേഷൻ സിന്ദൂർ വിശദീകരിക്കാനും ഭീകരവാദവിരുദ്ധ പോരാട്ടത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കാനുമായെത്തിയ സർവകക്ഷി പ്രതിനിധി സംഘം ദോഹയിൽനിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് യാത്രതിരിച്ചു. രണ്ടു ദിനങ്ങളിലായുമായി വിവിധ മന്ത്രിമാർ, ശൂറാ കൗൺസിൽ അംഗങ്ങൾ, ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ, ചിന്തകർ, നയരൂപകർത്താക്കൾ തുടങ്ങിയവരുമായുള്ള ചർച്ചകൾ പൂർത്തിയാക്കിയാണ് സുപ്രിയ സുലെയുടെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘം ചൊവ്വാഴ്ച രാവിലെ അടുത്ത ലക്ഷ്യസ്ഥാനത്തേക്ക് പുറപ്പെട്ടത്. ദക്ഷിണാഫ്രിക്ക, ഇത്യോപ്യ, ഈജിപ്ത് രാജ്യങ്ങൾകൂടി സന്ദർശിച്ചാവും സംഘം ഇന്ത്യയിലേക്ക് മടങ്ങുന്നത്.
തിങ്കളാഴ്ച രാത്രിയിൽ ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹ പ്രതിനിധികളുടെ സ്വീകരണ പരിപാടിയിലും പങ്കെടുത്തു. അപെക്സ് ബോഡി ഭാരവാഹികൾ, വിവിധ സംസ്ഥാനങ്ങളുടെ പ്രതിനിധികൾ, വ്യാപാര പ്രമുഖർ എന്നിവർ പങ്കെടുത്തു. കൂടിക്കാഴ്ചകളും ചർച്ചകളും ഉൾപ്പെടെ ദൗത്യപൂർത്തീകരണത്തിനായി ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുലിന്റെ നേതൃത്വത്തിൽ എംബസി വിപുലമായ സേവനങ്ങളാണ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

