ഇന്ത്യൻ കൾചറൽ സെന്റർ വെനസ്ഡേ ഫിയസ്റ്റ
text_fieldsഇന്ത്യൻ കൾചറൽ സെന്റർ സംഘടിപ്പിച്ച വെനസ്ഡേ ഫിയസ്റ്റ പരിപാടിയിൽ പങ്കെടുത്തവർ
ദോഹ: ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി) ഓരുങ്ങിനൈന്ത തമിഴർ പേരവൈയുമായി സഹകരിച്ച് 'വെനസ്ഡേ ഫിയസ്റ്റ - 'മണ്ണിൻ മൊഴി' സാംസ്കാരിക പരിപാടി അശോക ഹാളിൽ സംഘടിപ്പിച്ചു.
തമിഴ് സംസ്കാരത്തിന്റെ സമ്പന്നത വിളിച്ചോതുന്ന ആകർഷകമായ കലാപരിപാടികൾ ചടങ്ങിനോടനുബന്ധിച്ച് നടത്തിയിരുന്നു. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. എല്ലാ സമൂഹങ്ങൾക്കിടയിലും സാംസ്കാരിക സൗഹൃദവും ഐക്യവും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു.
ഐ.സി.സി അഫിലിയേറ്റഡ് സ്ഥാപനങ്ങളായ സയൻസ് ഇന്ത്യ ഫോറം ഖത്തർ പ്രസിഡന്റ് ശ്രീനിവാസ്, ചാലിയാർ ദോഹ പ്രസിഡന്റ് സിദ്ദീഖ് സി.ടി. എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഐ.സി.സി അഫിലിയേഷൻസ് വിഭാഗം മേധാവി രവീന്ദ്ര പ്രസാദ് സ്വാഗതവും വിദ്യാ സെൽവി നന്ദിയും പറഞ്ഞു. ഐ.സി.സി വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ, ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ്, ഐ.സി.സി മാനേജിങ് കമ്മിറ്റി അംഗങ്ങൾ, മറ്റ് അനുബന്ധ സംഘടനകളുടെ പ്രസിഡന്റുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ശാന്തിനിയായിരുന്നു പരിപാടിയുടെ അവതാരക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

