ഇന്ത്യൻ കൾചറൽ സെന്റർ കേരളപ്പിറവി ദിനാഘോഷം
text_fieldsഇന്ത്യൻ കൾചറൽ സെന്റർ സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷ പരിപാടിയിൽനിന്ന്
ദോഹ: കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി ഖത്തറിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.ഇന്ത്യൻ കൾചറൽ സെന്റർ മലയാളം സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അശോകാ ഹാളിൽ നടന്ന പരിപാടികളിൽ കേരളീയ പാരമ്പര്യ വസ്ത്രമണിഞ്ഞെത്തിയ ഖത്തറിലെ പ്രവാസി മലയാളി സമൂഹത്തിന്റെ പങ്കാളിത്തം ശ്രദ്ധേയമായി.
വിവിധ പ്രവാസി മലയാളി സംഘടനകൾ കേരളീയ സാംസ്കാരിക തനിമ വിളിച്ചോതിയ കളരിപ്പയറ്റ് സംഘനൃത്യങ്ങൾ, തിരുവാതിരകളി, കഥകളി, മോഹിനിയാട്ടം, പഞ്ചാരിമേളം, മാർഗംകളി, ഒപ്പന തുടങ്ങിയ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഇന്ത്യൻ എംബസി കോൺസുലാർ ഡോ. വൈഭവ് എ. തണ്ഡലേ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു.
പ്രശസ്ത മലയാളം കവിയും സിനിമഗാന രചയിതാവുമായ വയലാർ ശരത് ചന്ദ്രവർമ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ പ്രശസ്ത ഇടക്ക കലാകാരനായ ഡോ. തൃശൂർ കൃഷ്ണകുമാർ സോപാന സംഗീതം പരിപാടി അവതരിപ്പിച്ചു. ഖത്തറിലെ ഇന്ത്യൻ സ്കൂളുകളിലെ മലയാള വിഭാഗം തലവന്മാർക്കുള്ള ഐ.സി.സിയുടെ ഉപഹാരം ചടങ്ങിൽ വയലാർ ശരത് ചന്ദ്രവർമ കൈമാറി. കേരളത്തിന്റെ വൈവിധ്യങ്ങളായ രുചിപ്പെരുമ പരിചയപ്പെടുത്തിയ കേരള ഭക്ഷ്യമേള സ്റ്റാളുകളും കേരളപ്പിറവി ദിനാഘോഷങ്ങൾക്കു മികവേകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

