ഇന്ത്യൻ കൾച്ചറൽ സെന്റർ ആയുർവേദ ദിനാഘോഷം
text_fieldsഇന്ത്യൻ കൾച്ചറൽ സെന്റർ സംഘടിപ്പിച്ച ആയുർവേദ ദിനാഘോഷ പരിപാടിയിൽ പങ്കെടുത്തവർ
ദോഹ: ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി) ദോഹയിലെ ഇന്ത്യൻ എംബസിയുമായി സഹകരിച്ച് 'ആയുർവേദ ഫോർ പീപ്ൾ ആൻഡ് പ്ലാനറ്റ്' എന്ന പ്രമേയത്തിൽ ആയുർവേദ ദിനാചരണം സംഘടിപ്പിച്ചു. സ്പെഷൽ വെനസ് ഡേ ഫിയസ്റ്റയോടനുബന്ധിച്ച് ഐ.സി.സി അശോക ഹാളിൽ സംഘടിപ്പിച്ച പരിപാടി ആരോഗ്യത്തെയും പാരിസ്ഥിതിക സുസ്ഥിരതയെയും പ്രോത്സാഹിപ്പിക്കുന്നതിൽ ആയുർവേദത്തിന്റെ പ്രാധാന്യവും പ്രസക്തിയും ഉയർത്തിക്കാട്ടി. ഐ.സി.സി അഫിലിയേഷൻ വിഭാഗം തലവൻ രവീന്ദ്ര പ്രസാദ് സ്വാഗതം പറഞ്ഞു. ഇന്ത്യൻ എംബസിയിലെ സെക്കൻഡ് സെക്രട്ടറി ബിന്ദു എൻ. നായർ മുഖ്യാതിഥിയായിരുന്നു. ആധുനിക ജീവിതത്തിൽ ആയുർവേദത്തിനുള്ള പ്രസക്തിയെക്കുറിച്ച് അവർ വിശദീകരിച്ചു.
ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ അധ്യക്ഷ പ്രസംഗത്തിൽ, ആയുർവേദ തത്ത്വങ്ങൾ ജീവിതത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. 'ആയുർവേദ ഫോർ പീപ്ൾ ആൻഡ് പ്ലാനറ്റ്' എന്ന വിഷയത്തിൽ ഡോ. ഫസീഹ അഷ്കർ ക്ലാസ് എടുത്തു. ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിനായി പരിപാടിയിൽ പങ്കെടുത്തവർക്ക് ഔഷധ സസ്യങ്ങൾ വിതരണം ചെയ്തു. ഐ.സി.സി ഇൻ ഹൗസ് ആക്റ്റിവിറ്റിസ് തലവൻ വെങ്കപ്പ ഭാഗവതുല നന്ദി പറഞ്ഞു. മഞ്ജു മനോജ് അവതാരകയായിരുന്നു.ഐ.സി.സി വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ, ഐ.സി.സി ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ്, ഐ.സി.സി. മാനേജിങ് കമ്മിറ്റി അംഗങ്ങൾ, അനുബന്ധ സംഘടനകളുടെ പ്രസിഡന്റുമാർ, കമ്യൂണിറ്റി നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

