ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിെവൽ ‘പാസേജ് ടു ഇന്ത്യ’ ഇന്ന് തുടങ്ങും
text_fieldsദോഹ: ഐഡിയിൽ കൾചറൽ സെൻറർ (ഐ.സി.സി) ‘പാസേജ് ടു ഇന്ത്യ’ എന്ന പ്രമേയത്തിൽ സംഘടിപ്പിക ്കുന്ന ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിെവലിന് വ്യാഴാഴ്ച മിയ പാർക്കിൽ തുടക്കമാവും. മ്യ ൂസിയം ഓഫ് ഇസ്ലാമിക് ആർട്സ്, ഇന്ത്യൻ എംബസി എന്നിവയുടെ മാർഗനിർദേശാനുസരണം നടക്ക ുന്ന ഫെസ്റ്റിെവൽ ശനിയാഴ്ചയും തുടരും. ഖത്തർ-ഇന്ത്യ സാംസ്കാരിക വർഷാചരണത്തിെൻറ സമാപനത്തോടനുബന്ധിച്ചാണ് ഫെസ്റ്റിെവലൊരുക്കുന്നത്.
ഇന്ത്യൻ കൾചറൽ സെൻറർ, ഇന്ത്യൻ കമ്യൂണിറ്റി ബെനവലൻറ് ഫോറം, ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ, ഇന്ത്യൻ സ്പോർട്സ് സെൻറർ എന്നിവയുടെ പങ്കാളിത്തത്തോടെ നടക്കുന്ന മേളയിൽ ഇന്ത്യൻ കൾചറൽ സെൻററിെല സംഘടനകളായ ഇന്ത്യൻ വിമൻസ് അസോസിയേഷൻ, ബംഗിയ പരിഷത്ത് ഖത്തർ, രാജസ്ഥാൻ പരിവാർ ഖത്തർ, ഖത്തർ തമിഴർ സംഘം, മഹാരാഷ്ട്ര മണ്ഡൽ ഖത്തർ, സി.ഇ.ടി.എ.ക്യു എന്നിവരുടെ സ്റ്റാളുകളും വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ത കാഴ്ചകളുമൊരുക്കും.
ഇന്ത്യൻ പൈതൃകത്തെ ചിത്രീകരിക്കുന്ന ‘ചെങ്കോട്ട’യുടെ സ്മാരകം പ്രധാന ആകർഷണമായിരിക്കും. വിവിധ സ്റ്റാളുകൾ, ഭക്ഷ്യമേള എന്നിവയും ഒരുക്കും. പ്രവേശനം പൂർണമായും സൗജന്യമാണ്. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മുതൽ രാത്രി 11 വരെയും വെള്ളിയാഴ്ച ഉച്ചക്ക് ഒരുമണി മുതൽ രാത്രി 11വരെയുമാണ് ഫെസ്റ്റിെവൽ.
