Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ചാ​രി​റ്റി ഫ​ണ്ട് -ഖത്തർ ചാരിറ്റി വിരുന്ന് ശ്രദ്ധേയമായി

text_fields
bookmark_border
ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ചാ​രി​റ്റി ഫ​ണ്ട് -ഖത്തർ ചാരിറ്റി വിരുന്ന് ശ്രദ്ധേയമായി
cancel
camera_alt

ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ചാ​രി​റ്റി ഫ​ണ്ട് -ഖ​ത്ത​ർ ചാ​രി​റ്റി സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ചാ​രി​റ്റി

ഡി​ന്ന​ർ പരിപാടിയിൽനി​ന്ന് 

ദോ​ഹ: ഖ​ത്ത​ർ ചാ​രി​റ്റി, സെ​ന്റ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ചാ​രി​റ്റി ഡി​ന്ന​ർ ശ്ര​ദ്ധേ​യ​മാ​യി. ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി​യു​ടെ വി​വി​ധ സേ​വ​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഖ​ത്ത​ർ ചാ​രി​റ്റി​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ചാ​രി​റ്റി ഫ​ണ്ട് (സു​ന്ദൂ​ഖു​ൽ ജാ​ലി​യ്യ) പ്ര​ചാ​ര​ണാ​ർ​ത്ഥ​മാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്. സെ​ന്റ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി (സി.​ഐ.​സി) ഖ​ത്ത​ർ ആ​ണ് പ്രോ​ജ​ക്ടി​ൽ ഖ​ത്ത​ർ ചാ​രി​റ്റി​യു​ടെ ക​മ്യൂ​ണി​റ്റി പാ​ർ​ട്ണ​ർ.


ഖ​ത്ത​ർ ചാ​രി​റ്റി സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ഡി​പ്പാ​ർ​ട്ട്മെ​ന്റ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ല്ല അ​ബ്ദു​ൽ ഹാ​ദി അ​ൽ ദോ​സ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഖ​ത്ത​ർ ചാ​രി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ന​ൽ​കു​ന്ന പി​ന്തു​ണ​ക്ക് ന​ന്ദി പ​റ​ഞ്ഞ അ​ദ്ദേ​ഹം, ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ചാ​രി​റ്റി ഫ​ണ്ട് വി​ജ​യി​പ്പി​ക്കാ​ൻ എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണം അ​ഭ്യ​ർ​ത്ഥി​ച്ചു. ഇ​ന്ത്യ​ൻ എം​ബ​സി ഡെ​പ്യൂ​ട്ടി ചീ​ഫ് മി​ഷ​ൻ സ​ന്ദീ​പ് കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ഖ​ത്ത​ർ ചാ​രി​റ്റി​യു​ടെ വി​വി​ധ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​ശം​സി​ച്ച അ​ദ്ദേ​ഹം പു​തി​യ സം​രം​ഭ​മാ​യ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ഫ​ണ്ട് പ്രോ​ജ​ക്ടി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്നു. സെ​ന്റ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി പ്ര​സി​ഡ​ന്റ് ആ​ർ.​എ​സ്. അ​ബ്ദു​ൽ ജ​ലീ​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ചാ​രി​റ്റി ഫ​ണ്ട് പ്ര​തി​നി​ധി പി.​പി. അ​ബ്ദു റ​ഹീം പ്രോ​ജ​ക്‌​ട് വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ഐ.​സി.​സി പ്ര​സി​ഡ​ന്റ് എ.​പി. മ​ണി​ക​ണ്ഠ​ൻ, ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ, ഐ.​ബി.​പി.​സി പ്ര​സി​ഡ​ന്റ് താ​ഹ മു​ഹ​മ്മ​ദ്, ഡോ. ​മ​ഹ്മൂ​ദ് അ​ൽ മ​ഹ്മൂ​ദ് (പി.​എ​ച്ച്.​സി.​സി), ശാ​ന്തി​നി​കേ​ത​ൻ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റ​ഫീ​ഖ് റ​ഹീം, ലൊ​യോ​ള ഇ​ന്റ​ർ​നാ​ഷ​ണ​ൽ സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഭാ​വ​ന വി​ജ​യ​കു​മാ​ർ, ഡി.​പി.​എ​സ് മോ​ഡേ​ൺ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ അ​സ്‌​ന ന​ഫീ​സ്, ഭ​വ​ൻ​സ് പ​ബ്ലി​ക് സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി.​വി. ശാ​ന്തി, എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ മു​ഹ​മ്മ​ദ് ഇ​ല്യാ​സ്, ഒ.​ടി.​സി നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഡോ. ​താ​ജ് ആ​ലു​വ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. അ​ബ്ദു റ​ഹീം അ​ബ്ദു​ല്ല ഖി​റാ​അ​ത്ത് ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar charityIndian communitycharity fundbanquets
News Summary - Indian Community Charity Fund-Qatar charity banquet was a highlight
Next Story