ഇന്ത്യൻ അംബാസഡർ വിപുലിന് കുവാഖിന്റെ സ്നേഹോപഹാരം
text_fieldsഇന്ത്യൻ അംബാസഡർ വിപുലിന് കുവാഖിന്റെ സ്നേഹോപഹാരം കൈമാറുന്നു
ദോഹ: ഖത്തറിലെ മൂന്നുവർഷത്തെ സേവനത്തിന് ശേഷം സൗദി അറേബ്യയിലെ പുതിയ ദൗത്യം ഏറ്റെടുക്കുന്ന ഇന്ത്യൻ അംബാസഡർ വിപുലിന് ഇന്ത്യൻ കൾച്ചറൽ സെന്റർ സംഘടിപ്പിച്ച കമ്മ്യൂണിറ്റി യാത്രയയപ്പ് ചടങ്ങിൽ കണ്ണൂർ യുണൈറ്റഡ് വെൽഫെയർ അസോസിയേഷൻ ഖത്തറിന്റെ (കുവാഖ്) സ്നേഹോപഹാരം കൈമാറി.
ഐ.സി.സി. അശോക ഹാളിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ കുവാഖ് പ്രസിഡന്റ് മുഹമ്മദ് നൗഷാദ് അബു, ജനറൽ സെക്രട്ടറി റിജിൻ പള്ളിയത്ത്, വൈസ് പ്രസിഡന്റ് മനോഹരൻ മയ്യിൽ എന്നിവർ ചേർന്നാണ് സ്നേഹോപഹാരം കൈമാറിയത്. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനും ഇന്ത്യ –ഖത്തർ സൗഹൃദബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും അംബാസഡർ വിപുൽ നൽകിയ ശ്രദ്ധേയമായ നേതൃത്വത്തെയും സേവനങ്ങളെയും ചടങ്ങിൽ പങ്കെടുത്തവർ അനുസ്മരിച്ചു. വിവിധ ഇന്ത്യൻ സാമൂഹിക, സാംസ്കാരിക, പ്രവാസി സംഘടനകളുടെ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്ത് അദ്ദേഹത്തിന്റെ പുതിയ ദൗത്യത്തിന് എല്ലാവിധ വിജയാശംസകളും നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

