ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തി
text_fieldsആഭ്യന്തര മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി അബ്ദുല്ല ബിൻ ഖലഫ് ബിൻ ഹത്താബ് അൽ കാബി ഇന്ത്യൻ അംബാസഡർ വിപുലുമായി കൂടിക്കാഴ്ച നടത്തുന്നു
ദോഹ: സുരക്ഷാ മേഖലകളിലെ സഹകരണമടക്കം വിവിധ വിഷയങ്ങൾ ചർച്ച ചെയ്ത് ഖത്തർ. ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി അബ്ദുല്ല ബിൻ ഖലഫ് ബിൻ ഹത്താബ് അൽ കാബി ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുലുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ചയായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
യോഗത്തിൽ പൊതുതാൽപര്യമുള്ള നിരവധി വിഷയങ്ങളും വിവിധ മേഖലകളിലെ സഹകരണവും അവയെ പിന്തുണക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള മാർഗങ്ങളും അവലോകനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

