Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖത്തറിനെ തോൽപിച്ച് ഇന്ത്യൻ കൗമാരസംഘം

text_fields
bookmark_border
ദോഹയിൽ നടന്ന സൗഹൃദ ഫുട്ബാളിൽ ഇന്ത്യർ 17 ടീമിന് വിജയം
indian team wins
cancel

ദോഹ: അണ്ടർ 17 ഏഷ്യൻ കപ്പിനൊരുങ്ങുന്ന ഇന്ത്യൻ കൗമാരക്കാർക്ക് ഖത്തറിനെതിരെ തകർപ്പൻ ജയം. സൗഹൃദ മത്സരത്തിനായി ദോഹയിലെത്തിയ ഇന്ത്യൻ ടീം ചൊവ്വാഴ്ച രാത്രിയിൽ ആസ്പയർ അകാദമിയിൽ നടന്ന മത്സരത്തിലാണ് കരുത്തരായ ഖത്തറിനെ 3-0ത്തിന് തോൽപിച്ചത്. രണ്ടു സൗഹൃദ മത്സരങ്ങൾക്കായാണ് ടീം ഖത്തറിലെത്തിയത്.

കളിയുടെ പത്താം മിനിറ്റിൽ റിക്കി ഹൊബാം, 34ാം മിനിറ്റിൽ ശാഷ്വത് പൻവർ, 90ാം മിനിറ്റിൽ കുറോ സിങ് തിങ്ജുവാം എന്നിവരാണ് ഇന്ത്യക്കായി ഗോളുകൾ നേടിയത്. ശനിയാഴ്ച നടന്ന മത്സരത്തിൽ ഖത്തറിനോട് 3-1ന് തോറ്റതിന്റെ ക്ഷീണത്തിലിറങ്ങിയ ടീം രണ്ടാം അങ്കത്തിൽ തോൽവിയുടെ കണക്കു തീർത്തു.

സ്വന്തം പെനാൽറ്റി ബോക്സിനുള്ളിൽ നിന്നും ലഭിച്ച ബാക്പാസ് ​സ്വീകരിക്കുന്നതിൽ ഖത്തർ ഗോൾകീപ്പർ സിയാദ് ഷുഐബിന് പിഴച്ച അവസരം മുതലെടുത്തായിരുന്നു ഇന്ത്യ ആദ്യ ഗോൾ കുറിച്ചത്. ഇൻഡയറക്ട് ഫ്രീകിക്ക് റിക്കി വലയിലേക്ക് ഗതിമാറ്റി ഗോൾ നേടി. ലീഗിന്റെ ആനുകൂല്യത്തിൽ കൂടുതൽ ആക്രമണം നടത്തിയായിരുന്നു ആതിഥേയരായ എതിരാളികൾക്കെതിരെ മുൻതൂക്കം നേടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indian 17 team won the friendly football match held in Doha
Next Story