Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഏഷ്യൻ കമ്യൂണിറ്റി...

ഏഷ്യൻ കമ്യൂണിറ്റി കിരീടമണിഞ്ഞ്​ ഇന്ത്യ

text_fields
bookmark_border
ഏഷ്യൻ കമ്യൂണിറ്റി കിരീടമണിഞ്ഞ്​ ഇന്ത്യ
cancel
camera_alt

ഏ​ഷ്യ​ൻ ക​മ്യൂ​ണി​റ്റി ഫു​ട്​​ബാ​ൾ ജേ​താ​ക്ക​ളാ​യ ഇ​ന്ത്യ​ൻ​ടീം അം​ഗ​ങ്ങ​ൾ 

Listen to this Article

ദോ​ഹ: ഖ​ത്ത​ർ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ഏ​ഷ്യ​ൻ ക​മ്യൂ​ണി​റ്റി ഫു​ട്​​ബാ​ളി​ൽ ഇ​ന്ത്യ​ൻ ജേ​താ​ക്ക​ൾ. ര​ണ്ടു മാ​സ​ത്തി​ലേ​റെ​യാ​യി ന​ട​ന്നു​വ​രു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ഫ​ല​സ്തീ​നി​നെ 3-2ന്​ ​തോ​ൽ​പി​ച്ചാ​യി​രു​ന്നു ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ടീം ​കി​രീ​ട​മു​റ​പ്പി​ച്ച​ത്.

വി​വി​ധ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​വാ​സി താ​ര​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തു​ന്ന ക​മ്യൂ​ണി​റ്റി ഫു​ട്​​ബാ​ളി​ൽ ഇ​ന്ത്യ​യു​ടെ മൂ​ന്നാ​മ​ത്തെ കി​രീ​ട​നേ​ട്ട​മാ​ണി​ത്. നേ​ര​ത്തെ 2016, 2020 സീ​സ​ണി​ലും ജേ​താ​ക്ക​ളാ​യി​രു​ന്നു. 2015, 2018, 2019 സീ​സ​ണി​ൽ റ​ണ്ണേ​ഴ്​​സ്​ അ​പ്പു​മാ​യി.

ഗ്രൂ​പ്പ്​ റൗ​ണ്ടി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ജ​പ്പാ​നെ​യും (5-1), ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​നെ​യും (4-1), പി​ന്നെ ഫ​ല​സ്തീ​നെ​യും (3-1)തോ​ൽ​പി​ച്ച ഇ​ന്ത്യ സെ​മി​യി​ൽ ലെ​ബ​നാ​നെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ വീ​ഴ്ത്തി. ഫൈ​ന​ലി​ൽ ഫ​ല​സ്തീ​നെ​ത്തി​യ​പ്പോ​ഴും വി​ജ​യ​ഗാ​ഥ തു​ട​ർ​ന്ന്​ കി​രീ​ട​മ​ണി​ഞ്ഞു. മു​ഹ​മ്മ​ദ്​ മു​ഫീ​ർ അ​ലി, റീ​ഡ്​ സീ​മ​ൻ, സാ​ദി​ഖ്​ പു​ളി​ക്ക​ൽ എ​ന്നി​വ​ർ ഫൈ​ന​ലി​ൽ ഗോ​ൾ നേ​ടി. കോ​ഴി​ക്കോ​ട്​ പു​തി​യ​ങ്ങാ​ടി സ്വ​ദേ​ശി​യും ഖ​ത്ത​റി​ലെ അ​ൽ ജ​സീ​റ ക്ല​ബ്​ താ​ര​വു​മാ​യ മു​ഫീ​റാ​ണ്​ ടീം ​ക്യാ​പ്​​റ്റ​ൻ. മു​ൻ കേ​ര​ള സ​ന്തോ​ഷ്​ ട്രോ​ഫി താ​രം സി​റ്റി എ​ക്സ്​​ചേ​ഞ്ചി​ന്‍റെ മൗ​സി​ഫ്, മു​ൻ എ​യ​ർ​ഇ​ന്ത്യ താ​രം റീ​ഡ്​ എ​ന്നി​വ​ർ ടീം ​അം​ഗ​ങ്ങ​ളാ​ണ്. കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി​യാ​യ സു​ഹൈ​ൽ ഇ​ന്ത്യ​ക്കു​വേ​ണ്ടി കൂ​ടു​ത​ൽ ഗോ​ളു​ക​ൾ സ്​​കോ​ർ ചെ​യ്തു. ഇ​ന്ത്യ​ൻ സ്​​പോ​ർ​ട്​​സ്​ സെ​ന്‍റ​റി​നു കീ​ഴി​ലാ​ണ്​ ഏ​ഷ്യ​ൻ ക​മ്യൂ​ണി​റ്റി ചാ​മ്പ്യ​ൻ​ഷി​പ്പി​നു​ള്ള ടീം ​ബൂ​ട്ടു​കെ​ട്ടി​യ​ത്.

ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ദീ​പ​ക് മി​ത്ത​ൽ, ഇ​ന്ത്യ​ൻ എം​ബ​സി ഡി​ഫ​ൻ​സ് അ​റ്റാ​ഷെ ക്യാ​പ്റ്റ​ൻ മോ​ഹ​ൻ അ​റ്റ്‌​ല, ഇ​ന്ത്യ​ൻ സ്‌​പോ​ർ​ട്‌​സ് സെ​ന്റ​ർ പ്ര​സി​ഡ​ന്റ് ഡോ. ​മോ​ഹ​ൻ തോ​മ​സ്, മു​ഹ​മ്മ​ദ്‌ ഈ​സ, ഇ​ന്ത്യ​ൻ സ്‌​പോ​ർ​ട്‌​സ് സെ​ന്റ​ർ മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സ​ഫീ​ർ റ​ഹ്‌​മാ​ൻ, ജോ​ൺ ദേ​ശ, യാ​വ​ർ അ​ലി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ർ മ​ത്സ​രാ​ന​ന്ത​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IndiaAsian Community title
News Summary - India wins Asian Community title
Next Story