ഇന്ത്യ-ഖത്തർ വ്യാപാര, നിക്ഷേപ സഹകരണം ; കേന്ദ്രമന്ത്രി പിയൂഷ് ഗോയലും ഖത്തർ വിദേശ വ്യാപാരകാര്യ സഹമന്ത്രിയും ആശയവിനിമയം നടത്തി
text_fieldsദോഹ: ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാര -നിക്ഷേപ സഹകരണങ്ങളെ കുറിച്ചും അവ കൂടുതൽ മേഖലകളിലേക്ക് വികസിപ്പിക്കുന്നതിനെ കുറിച്ചും ചർച്ചചെയ്ത് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലും ഖത്തർ വിദേശ വ്യാപാരകാര്യ സഹമന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സയീദും ആശയവിനിമയം നടത്തി.
വ്യാഴാഴ്ച വൈകീട്ടോടെ വിഡിയോ കോൺഫറൻസിലൂടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. രണ്ട് രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കുന്നതിനും വിതരണ ശൃഖല ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് ഇരുമന്ത്രിമാരും തമ്മിൽ നിർണായക ആശയവിനിമയം നടന്നത്. നിലവിൽ മേഖലയിലെ സാഹചര്യങ്ങളെക്കുറിച്ചും അവ ആഗോള സമ്പദ്വ്യവസ്ഥയിലും അന്താരാഷ്ട്ര വ്യാപാരത്തിലും, പ്രത്യേകിച്ച് വിതരണ ശൃംഖലയിലും ചെലുത്തുന്ന വെല്ലുവിളികളെക്കുറിച്ചും ഇരുവരും അവലോകനം ചെയ്തു.
ആഗോള വ്യാപാരത്തിന്റെയും വിതരണ ശൃംഖലയുടെയും സ്ഥിരത ഉറപ്പുവരുത്തണം. പൊതുവായ താൽപര്യങ്ങൾക്കനുസൃതമായി പരസ്പര സഹകരണം വികസിപ്പിക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും ഇരുവരും വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

