ദോഹ: ഗേൾസ് ഇന്ത്യ ഖത്തർ വിദ്യാർഥിനികൾക്കായി ‘തർത്തീൽ 2018’ എന്ന ഖുർആൻ ആസ്‌പദമാക്കിയുളള മത്സരം മൻസൂറയിലെ സി.ഐ.സി ഹാളിൽ സംഘടിപ്പിച്ചു. ക്വിസ്, ഖുർആൻ പാരായണം, ഖുർആൻ മനഃപാഠം, പ്രസംഗം എന്നീ ഇനങ്ങളിലായിരുന്നു മത്സരം. വിമൻ ഇന്ത്യ ഖത്തർ പ്രസിഡൻറ് നഫീസത്ത് ബീവി ഉദ്ഘാടനം ചെയ്തു. ക്വിസ് മത്സരത്തിൽ ഹാമിയ മുഹമ്മദലിയും നൂറ മർയം അൻവറും ഒന്നാം സ്ഥാനം പങ്കിട്ടു. നിദ ഫാത്തിമ അൻവർ, ജെസ്‌ലിൻ, റിദ്വ ഖാസിം, റിയ ഫാത്തിമ എന്നിവർ രണ്ടാം സ്ഥാനവും ഫഹാന, അലീഷ അബ്ദുൽ നാസർ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഖുർആൻ പാരായണ മത്സരത്തിൽ റിദ്വ ഖാസിം, വഫ നിസാർ, ഫരീഹ അബ്ദുൽ അസീസ് എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. ഖുർആൻ മനഃപാഠ മത്സരത്തിൽ ഫാത്തിമ മുഹ്യുദ്ദീൻ, ഫർഹത്ത് മുഹ്യുദ്ദീൻ, റിദ്വ ഖാസിം എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. പ്രസംഗ മത്സരത്തിൽ ഹന്ന ഹനാൻ ഒന്നാം സ്ഥാനവും ഹന അബുലൈസ് രണ്ടാം സ്ഥാനവും നൂറ മർയം അൻവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിമൻ ഇന്ത്യ ഖത്തർ പ്രസിഡൻറ് നഫീസത്ത് ബീവി, വൈസ് പ്രസിഡൻറ് റൈഹാന അസ്ഹർ, സെക്രട്ടറി സെറീന ബഷീർ, ഗേൾസ് ഇന്ത്യ ഖത്തർ കോർഡിനേറ്റർ സജ്‌ന ഫൈസൽ എന്നിവർ വിജയികൾക്കു സമ്മാനം നൽകി.