ഇന്ത്യ-ഖത്തർ ബന്ധം സുദൃഢം –അംബാസഡർ ഡോ. ദീപക് മിത്തൽ
text_fieldsഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ
ദോഹ: ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധത്തിന് ഏറെ പഴക്കമുണ്ടെന്നും വിവിധ മേഖലകളിലെ സഹകരണം ശക്തമാക്കുന്നതിനും ഉഭയകക്ഷിബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തൽ. ഖത്തറിനും ഇന്ത്യക്കും ഇടയിലെ ബന്ധം ചരിത്രപരമാണെന്നും ജനങ്ങൾ തമ്മിലുള്ള ബന്ധത്തിലൂന്നിയാണ് ഈ ബന്ധമെന്നും വ്യക്തമാക്കിയ ഡോ. മിത്തൽ, ഇരുരാജ്യങ്ങളുടെയും നേതൃത്വത്തിൽ വിവിധ മേഖലകളിൽ സഹകരണം ശക്തമായിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. ഖത്തർ ദേശീയദിനത്തോടനുബന്ധിച്ച് ഖത്തർ വാർത്ത ഏജൻസിയുമായി സംസാരിക്കുകയായിരുന്നു ഇന്ത്യൻ സ്ഥാനപതി.
ഖത്തറിെൻറ സ്ഥാപകനായ ശൈഖ് ജാസിം ബിൻ മുഹമ്മദ് ബിൻ ഥാനിയിലൂടെ പകർന്ന മൂല്യങ്ങളും തത്ത്വങ്ങളും ഇപ്പോഴും ഖത്തറിൽ പ്രതിഫലിക്കുന്നുണ്ട്. ഖത്തറിനും ഇന്ത്യക്കും ഇടയിലുള്ള വ്യാപാര ബന്ധത്തിന് ചുക്കാൻ പിടിച്ചത് ശൈഖ് ജാസിം ആയിരുന്നു.
വ്യാപാരമേഖലയിൽ മാത്രമുണ്ടായിരുന്ന ബന്ധം ഇന്ന് രാഷ്ട്രീയ, വാണിജ്യ, പ്രതിരോധ, സാംസ്കാരിക, സാമ്പത്തിക മേഖലകളിലേക്കടക്കം വളർന്നിരിക്കുന്നു. ഇരുരാജ്യങ്ങളിൽനിന്നുമുള്ള സമൂഹങ്ങൾ തമ്മിലുള്ള ബന്ധവും ഏറെ ദൃഢമാണ്. ഡോ. ദീപക് മിത്തൽ വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

