വ്യാപാര സാധ്യതകൾ ചർച്ച ചെയ്ത് ഇന്ത്യ -ഖത്തർ സംയുക്ത ബിസിനസ് കൗൺസിൽ
text_fieldsഇന്ത്യ -ഖത്തർ സംയുക്ത ബിസിനസ് കൗൺസിൽ
ദോഹ: ഖത്തറും ഇന്ത്യയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യത്തിലേക്ക്. കരാറുമായി ബന്ധപ്പെട്ട നിബന്ധനകളും മറ്റു കാര്യങ്ങളും ഇരുകക്ഷികളും വിശദമായി ചർച്ച ചെയ്തു. കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലിന്റെയും ഖത്തർ വാണിജ്യ വ്യവസായ മന്ത്രി ശൈഖ് ഫൈസൽ ബിൻ ഥാനി ബിൻ ഫൈസൽ ആൽഥാനിയുടെയും സാന്നിധ്യത്തിലായിരുന്നു ചർച്ചകൾ.
ഇരുരാഷ്ട്രങ്ങളിലെയും ബിസിനസ് സമൂഹവും ചർച്ചയുടെ ഭാഗമായി. നിലവിൽ 14 ബില്യൺ ഡോളറാണ് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള വാർഷിക വ്യാപാരം. 2030ഓടെ ഇത് മുപ്പത് ബില്യൺ ഡോളറിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് പിയൂഷ് ഗോയൽ പറഞ്ഞു. ഇരുരാഷ്ട്രങ്ങളിലെയും ബിസിനസ് സംരംഭകർ പങ്കെടുത്ത ഇന്ത്യ-ഖത്തർ സംയുക്ത ബിസിനസ് കൗൺസിൽ യോഗത്തെയും ഇരുമന്ത്രിമാരും അഭിസംബോധന ചെയ്തു.
നിലവിൽ 14 ബില്യൺ ഡോളറാണ് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള വാർഷിക വ്യാപാരം. 2030 ഓടെ ഇത് മുപ്പത് ബില്യൺ ഡോളറിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് പിയൂഷ് ഗോയൽ പറഞ്ഞു. നയതന്ത്രപരവും സാംസ്കാരികവുമായ ബന്ധങ്ങൾ ശക്തിപ്പെടുത്തി മുന്നോട്ട് പോകാൻ ഇരുരാജ്യങ്ങളിലെയും ബിസിനസ് സമൂഹത്തോട് അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരിയിൽ ഖത്തർ അമീറിന്റെ ഇന്ത്യാ സന്ദർശനത്തിനിടെ ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കാനും വ്യാപാരം മെച്ചപ്പെടുത്തുന്നതിനും തീരുമാനമായിരുന്നു. ഇത് മുന്നോട്ടുകൊണ്ടു പോകുന്നതിനുള്ള പ്രതിബദ്ധത ഇരുപക്ഷവും ആവർത്തിച്ചു.
കഴിഞ്ഞ മാസം അവസാനം ഇന്ത്യ സന്ദർശിച്ച ഖത്തർ വിദേശവ്യാപാര വാണിജ്യ വകുപ്പു സഹമന്ത്രി ഡോ. അഹ്‌മദ് ബിൻ മുഹമ്മദ് അൽ സഈദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിയിരുന്നു. പിയൂഷ് ഗോയലിന് പുറമേ, ധനമന്ത്രി നിർമല സീതാരാമൻ, വകുപ്പു സഹമന്ത്രി പങ്കജ് ചൗധരി എന്നിവരുമായും ബിസിനസ് സമൂഹവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. കരാർ യാഥാർഥ്യമായാൽ ഖത്തറുമായി ഊർജ മേഖലയിൽ പതിറ്റാണ്ടുകളായുള്ള സഹകരണം മറ്റു മേഖലകളിലേക്കു കൂടി വ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

