Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right"സ്ത്രീ​ക​ളു​ടെ...

"സ്ത്രീ​ക​ളു​ടെ സ്വ​ത്ത​വ​കാ​ശ​ങ്ങ​ൾ' വി​മ​ൻ ഇ​ന്ത്യ ഖ​ത്ത​ർ ച​ർ​ച്ച നടത്തി

text_fields
bookmark_border
സ്ത്രീ​ക​ളു​ടെ സ്വ​ത്ത​വ​കാ​ശ​ങ്ങ​ൾ വി​മ​ൻ ഇ​ന്ത്യ ഖ​ത്ത​ർ ച​ർ​ച്ച നടത്തി
cancel

ദോ​ഹ: വി​മ​ൻ ഇ​ന്ത്യ ഖ​ത്ത​റി​ന്റെ പ​ഠ​ന ഗ​വേ​ഷ​ണ വി​ഭാ​ഗ​മാ​യ സി.​എ​സ്.​ആ​ർ.​ഡി 'സ്ത്രീ​ക​ളു​ടെ സ്വ​ത്ത​വ​കാ​ശ​ങ്ങ​ൾ' എ​ന്ന വി​ഷ​യ​ത്തി​ൽ ഓ​ൺ​ലൈ​ൻ ച​ർ​ച്ചാ സം​ഗ​മം ന​ട​ത്തി. താ​ഹി​റ സു​ലൈ​മാ​ന്റെ പ്രാ​ർ​ത്ഥ​ന​യോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ വ​നി​ത​ക​ളു​ടെ സ്വ​ത്ത​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ഇ​സ്‌​ലാ​മി​ക നി​യ​മ​ങ്ങ​ളും അ​വ​യു​ടെ സാ​മൂ​ഹി​ക മാ​ന​ങ്ങ​ളും തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു. ആ​മു​ഖ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ച വി​മ​ൻ ഇ​ന്ത്യ ഖ​ത്ത​ർ പ്ര​സി​ഡ​ന്റ് എം. ​ന​സീ​മ ലിം​ഗ​സ​മ​ത്വം എ​ന്ന​തി​ലു​പ​രി സ്ത്രീ-​പു​രു​ഷ പൂ​ര​ക​ത്വ​വും പ​ര​സ്പ​ര സ​ഹാ​യ​വും ആ​കു​ന്ന രീ​തി​യി​ൽ ലിം​ഗ നീ​തി​യും പ്രാ​യോ​ഗി​ക സ​മ​ത്വ​വു​മാ​ണ് ഇ​സ്‌​ലാം മു​ന്നോ​ട്ട് വെ​ക്കു​ന്ന​തെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

‘വി​വാ​ഹ​വും മ​ഹ​റും’ എ​ന്ന വി​ഷ​യം ജൈ​സി​യ സു​നീ​ർ അ​വ​ത​രി​പ്പി​ച്ചു. ഇ​ണ​ക​ൾ​ക്കി​ട​യി​ൽ പ്ര​ക​ട​മാ​കു​ന്ന പ​ര​സ്പ​ര സ്നേ​ഹ​വും കാ​രു​ണ്യ​വും ദൈ​വി​ക ദൃ​ഷ്ടാ​ന്ത​മാ​ണെ​ന്നും സ​മൂ​ഹ നി​ല​നി​ല്പി​ന്റെ ആ​ധാ​ര​മാ​ണെ​ന്നും അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ‘വി​വാ​ഹ​മോ​ച​ന​വും ജീ​വ​നാം​ശ​വും’ എ​ന്ന വി​ഷ​യ​ത്തി​ൽ ഇ​ലൈ​ഹി സ​ബീ​ല സം​സാ​രി​ച്ചു.

‘അ​ന​ന്ത​രാ​വ​കാ​ശം’ എ​ന്ന വി​ഷ​യ​ത്തി​ൽ സ​ക്കി​യ മു​ഹി​യു​ദ്ദീ​ൻ സംസാരിച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ചോ​ദ്യോ​ത്ത​ര സെ​ഷ​നി​ൽ സ​ദ​സ്സി​ന്റെ ചോ​ദ്യ​ങ്ങ​ൾ​ക്ക് എ​സ്. ഫാ​ത്തി​മ മ​റു​പ​ടി ന​ൽ​കി. സി.​എ​സ്.​ആ​ർ.​ഡി കോ​ഓ​ഡി​നേ​റ്റ​റും വി​മ​ൻ ഇ​ന്ത്യ വൈ​സ് പ്ര​സി​ഡ​ന്റു​മാ​യ സു​ലൈ​ഖ മേ​ച്ചേ​രി പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womenIndiaqatar​
News Summary - India, Qatar hold talks on 'Women's Property Rights'
Next Story