ദോഹ: പ്രതിരോധ മേഖലയിൽ സഹകരണം ശക്തമാക്കുന്നതിെൻറ ഭാഗമായി ഇന്ത്യ^ഖത്തർ സംഘം കൂടിക്കാഴ്ച നടത്തി. ഖത്തർ സായുധ സേനാ ചീഫ് ഓഫ് സ്റ്റാഫ് ലെഫ്. ജനറൽ(പൈലറ്റ്) ഗാനിം ബിൻ ഷഹീൻ അൽ ഗാനിമും ഇന്ത്യൻ നേവി കമാൻഡറും ആർമി ചീഫ് ഓഫ് സ്റ്റാഫുമായ അഡ്മിറൽ സുനിൽ ലാംബയുമാണ് കൂടിക്കാഴ്ച നടത്തിയത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിൽ പ്രത്യേകിച്ചും പ്രതിരോധമേഖലയിലെ സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ടും ഇരു സൈനികത്തലവന്മാരും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. ഇന്ത്യയിലെ ഖത്തരി അംബാസഡർ മുഹമ്മദ് അൽ ഖാതിർ അൽ ഖാതിറും ഖത്തറിൽ നിന്നുള്ള മുതിർന്ന സൈനിക ഓഫീസർമാരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.