Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​ന്ത്യ– ഖ​ത്ത​ർ...

ഇ​ന്ത്യ– ഖ​ത്ത​ർ എ​യ​ർ​ബ​ബ്​​ൾ ക​രാ​ർ പു​തു​ക്കി

text_fields
bookmark_border
ഇ​ന്ത്യ– ഖ​ത്ത​ർ എ​യ​ർ​ബ​ബ്​​ൾ ക​രാ​ർ പു​തു​ക്കി
cancel

ദോ​ഹ: ഇ​ന്ത്യ - ഖ​ത്ത​ർ എ​യ​ർ ബ​ബ്​​ൾ ക​രാ​ർ പു​തു​ക്കി​യ​താ​യി എം​ബ​സി. ആ​ഗ​സ്​​റ്റ്​ 31ന്​ ​അ​വ​സാ​നി​ച്ച നി​ല​വി​ലെ ക​രാ​ർ, സെ​പ്​​റ്റം​ബ​ർ 30 വ​രെ വീ​ണ്ടും പു​തു​ക്കി​യ​താ​യി ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു. കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള രാ​ജ്യാ​ന്ത​ര വി​മാ​ന യാ​ത്ര​ക​ൾ​ക്കെ​ല്ലാം വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​പ്പോ​ൾ പ്ര​ത്യേ​ക എ​യ​ർ​ബ​ബ്​​ൾ ക​രാ​റി​ൻെ​റ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ വി​മാ​ന​ങ്ങ​ൾ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്​്.

ജൂ​ൺ 30ന്​ ​അ​വ​സാ​നി​ച്ച എ​യ​ർ​ബ​ബ്​​ൾ ക​രാ​ർ പു​തു​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സം നേ​രി​ട്ട​തോ​ടെ, ജൂ​ലൈ ഒ​ന്നി​ന്​ ഇ​ന്ത്യ​ക്കും ഖ​ത്ത​റി​നു​മി​ട​യി​ലെ യാ​ത്ര​യി​ൽ ത​ട​സ്സ​ങ്ങ​ൾ നേ​രി​ട്ടി​രു​ന്നു. വൈ​കീ​​ട്ടോ​ടെ​യാ​ണ്​ വി​മാ​ന​യാ​ത്ര​ക​ൾ പു​നഃ​സ്ഥാ​പി​ച്ച​ത്.

തു​ട​ർ​ന്ന്​ സ​മ​യ​ബ​ന്ധി​ത​മാ​യി​ത​ന്നെ എ​യ​ർ​ബ​ബ്​​ൾ പു​തു​ക്കി​യ​തോ​ടെ, വി​മാ​ന സ​ർ​വി​സു​ക​ൾ മു​ട​ങ്ങാ​തെ​ത​ന്നെ തു​ട​ർ​ന്നു.

കോ​വി​ഡ്​ വ്യാ​പ​ന​ത്തെ തു​ട​ർ​ന്നാ​ണ്​ ഇ​ന്ത്യ​ൻ വ്യോ​മ​യാ​ന വ​കു​പ്പി​നു കീ​ഴി​ലു​ള്ള ഡ​യ​റ​ക്​​ട​റേ​റ്റ്​ ഓ​ഫ്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ രാ​ജ്യാ​ന്ത​ര വി​മാ​ന സ​ർ​വി​സു​ക​ളെ​ല്ലാം നി​ർ​ത്തി​വെ​ച്ച​ത്. നി​ല​വി​ൽ അ​ത​തു രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള പ്ര​ത്യേ​ക ക​രാ​റി​ൻെ​റ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ സ​ർ​വി​സു​ക​ൾ തു​ട​രു​ന്ന​ത്. ഖ​ത്ത​ർ എ​യ​ർ​വേ​സ്, എ​യ​ർ ഇ​ന്ത്യ, ഇ​ൻ​ഡി​ഗോ, ഗോ ​ഫ​സ്​​റ്റ്, വി​സ്​​താ​ര എ​യ​ർ​ലൈ​ൻ​സു​ക​ളാ​ണ്​ എ​യ​ർ​ബ​ബ്​​ൾ ക​രാ​റി​ൻെ​റ അ​ടി​സ്ഥാ​ന​ത്തി​ൽ നി​ല​വി​ൽ ഇ​ന്ത്യ​യി​ലേ​ക്ക്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India-Qatar
News Summary - India-Qatar Airbull agreement renewed
Next Story