ദോഹ: ശാസ്ത്ര-സാേങ്കതിക മേഖലകളിലേതുപോലെ ഇന്ത്യ കാ യികമേഖലയിലും ശക്തരാണെന്നും ഫുട്ബാളിൽ കഴിവുതെളിയി ച്ച ടീമാണ് ഇന്ത്യയുടേതെന്നും ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാഗ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യൻ ഫുട്ബാൾ ഏറെ വികസിച്ചിട്ടുണ്ട്. അതേസമയം നല്ല മുന്നൊരുക്കത്തിന് ഇന്ത്യക്ക് സമയം കിട്ടിയിട്ടില്ലെന്നത് യാഥാർഥ്യമാണ്.
ഒമാനെതിരായ കളിയിൽ വന്ന പിഴവുകൾ പരിഹരിച്ചാവും ഖത്തറിനെതിരെ ടീം രംഗത്തിറങ്ങുക. താരങ്ങളെല്ലാം നല്ല ഫിറ്റ്നസിലാണ്. മികച്ച താരങ്ങളാണ് ഇന്ത്യയുടേത്. ഖത്തർ ശക്തരായ ടീമാണ്. ഇവിടെ കായികമേഖലയിലെ സൗകര്യങ്ങൾ മികച്ചതാണ്. കാണികളുെട പിന്തുണ ഇന്ത്യക്ക് ഏെറ ഗുണംചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഗോൾകീപ്പർ ഗുർപ്രീത് സിങ്ങും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
ഇന്ത്യയെ നിസ്സാരമായി കാണുന്നില്ല –ഖത്തർ കോച്ച്
ദോഹ: ഇന്ത്യയുടെ സമീപകാല മത്സരങ്ങൾ തങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും എഴുതിത്തള്ളാൻ പറ്റാത്ത ടീമാണ് ഇന്ത്യയെന്നും ഖത്തർ ദേശീയ ഫുട്ബാൾ ടീം കോച്ച് ഫെലിക്സ് സാഞ്ചസ് പറഞ്ഞു. ചൊവ്വാഴ്ച നടക്കുന്ന ഖത്തർ-ഇന്ത്യ ലോകകപ്പ് യോഗ്യതാമത്സരത്തിനോടനുബന്ധിച്ച് അൽസദ്ദ് സ്പോർട്സ് ക്ലബിൽ നടന്ന വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിവുള്ള ഏറെ താരങ്ങൾ ഇന്ത്യൻനിരയിലുണ്ട്. ഏഷ്യൻ കപ്പ് ചാമ്പ്യന്മാർ എന്ന നിലയിൽ ഖത്തർ ഇൗയിടെ മികച്ച പ്രകടനമാണ് വിവിധ മത്സരങ്ങളിൽ പുറത്തെടുക്കുന്നത്. കഴിവുറ്റ താരങ്ങളാൽ സമ്പന്നമാണ് ഖത്തർ. അതാണ് ടീമിെൻറ കരുത്തെന്നും ഫെലിക്സ് സാഞ്ചസ് പറഞ്ഞു. ഖത്തർ താരം അബ്ദുൽ അസീസ് ഹൈതമും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.